കോവിഡ് കാലത്തിന് യോജിച്ച ഇയര്‍ ഫോണ്‍ മാസ്‌ക് ലഭ്യമായിത്തുടങ്ങി. മേല്‍ത്തരം ഫാബ്രിക്കില്‍ തയ്യാറാക്കിയ ഈ മാസ്‌ക് ധരിക്കുന്നയാള്‍ക്ക് ബ്‌ളൂടൂത്ത് ഇയര്‍ ഫോണിലൂടെ കോളുകള്‍ ചെയ്യാനും സംഗീതം ആസ്വദിക്കാനും കഴിയും.
‘ കെയര്‍ ബീറ്റ്‌സ് ‘എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ബ്‌ളൂടൂത്ത് ഇയര്‍ ഫോണ്‍ ഘടിപ്പിക്കാവുന്ന മാസ്‌കുകള്‍ വിപണിയിലെത്തിച്ചിട്ടുള്ളത് ഫാഷന്‍ ഷര്‍ട്ട് ബ്രാന്‍ഡ് നോര്‍ത്ത് റിപ്പബ്‌ളിക് ആണ്. അഡ്ജസ്റ്റബിള്‍ നോസ് ക്‌ളിപ്പുള്ള ആറ് ലെയര്‍ മാസ്‌ക് മുപ്പത് തവണയോളം കഴുകി ഉപയോഗിക്കാം. വില 399 രൂപ.ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കു തുടക്കമായി.
ഇതിനിടെ, സ്മാര്‍ട്ട്ഫോണുമായും ടാബ്ലെറ്റുമായും ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് ശബ്ദ സന്ദേശങ്ങള്‍ വരെ അയക്കാനും സ്വീകരിക്കാനും തര്‍ജ്ജിമ ചെയ്യാനും സഹായിക്കുന്ന ‘സ്മാര്‍ട്ട് മാസ്‌ക്’ വികസിപ്പിച്ചെടുത്ത് ജാപ്പനീസ് സ്റ്റാര്‍ട്ടപ്പ് ഡോണട്ട് റോബോട്ടിക്‌സ് ശ്രദ്ധ പിടിച്ചുപറ്റി.ജാപ്പനീസ് ഭാഷയില്‍ നിന്ന് മറ്റ് എട്ട് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുപകരിക്കുന്ന മാസ്‌ക് ആണിതെന്ന് ഡോനട്ട് റോബോട്ടിക്‌സിന്റെ ചീഫ് എക്്‌സിക്യൂട്ടീവ് ടൈസുക് ഓനോ പറഞ്ഞു.
കോവിഡ് പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ കമ്പനിയെ സഹായിക്കുന്നതിനായി ഒരു ഉല്‍പ്പന്നത്തിനു തിരഞ്ഞപ്പോഴാണ് ഡോണട്ട് റോബോട്ടിക്‌സിന്റെ എഞ്ചിനീയര്‍മാര്‍ മാസ്‌കിനുള്ള ആശയം കൊണ്ടുവന്നതെന്ന് ഓനോ വിശദീകരിച്ചു. ഡോനട്ട് റോബോട്ടിക്‌സിന്റെ ആദ്യത്തെ 5,000 സി-മാസ്‌കുകള്‍ സെപ്റ്റംബറില്‍ ജപ്പാനിലെ വിതരണം ചെയ്യും. ചൈന, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ് എന്നിവിടങ്ങളിലും വില്‍ക്കാന്‍ നീക്കമാരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.വില ഏകദേശം 40 ഡോളര്‍ ആയിരിക്കും.
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…
അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…