Technology

യൂട്യൂബര്‍മാര്‍ക്ക് ഇനി ചാകര !

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്‌നോളജി വിഭാഗത്തിലെ കൊലകൊമ്പന്‍മാരായ ഗൂഗിള്‍ തങ്ങളുടെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന് പുതിയ രൂപവും മാറ്റങ്ങളും നല്‍കാന്‍ തീരുമാനിച്ചു. പുതിയ മാറ്റങ്ങള്‍ പ്രകാരം യൂട്യൂബ് ഇ- വ്യാപാര മേഖലയായി മാറുവാന്‍ പോകുന്നു. ഇത് യൂട്യൂബര്‍മാര്‍ക്കും ധാരാളം വീഡിയോ ഇടുന്നവര്‍ക്കും കൂടുതല്‍ വരുമാനത്തിനും മറ്റുമുള്ള പുതിയ സാധ്യതകളെ തുറന്നു തരുന്നു.

കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും കിട്ടി. സാധാരണയുള്ള പരസ്യവരുമാനത്തില്‍ എന്റെ വലിയൊരു ഇടിവ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നതില്‍ സംഭവിച്ചു എന്നുള്ളതാണ് വാസ്തവം.എന്നാല്‍ പതിവിനു വിപരീതമായി കോമഡി കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ യൂട്യൂബ് ഉപയോക്താക്കളും കാഴ്ചക്കാരും വര്‍ദ്ധിച്ചു എന്നുള്ളതും മറ്റൊരു സത്യമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗൂഗിള്‍ തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നുള്ളത് മാത്രമാക്കി യൂട്യൂബിനെ നിര്‍ത്താതെ അതിനെ ഇ-കൊമേഴ്‌സുമായി അഥവാ ഇ-വ്യവസായവുമായി ബന്ധിപ്പിക്കാനുള്ള പുതിയ തീരുമാനം കൈക്കൊണ്ടത്. യു ട്യൂബ് ഒരു വെറും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രമാക്കി നിര്‍ത്താതെ മറിച്ച്, പൊതുജനങ്ങള്‍ക്കിടയില്‍ ഉള്ള അതിന്റെ സ്വീകാര്യതയെ കുറച്ചുകൂടി കച്ചവടവല്‍ക്കരിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.

ആമസോണിലെ പോലെയോ മറ്റ് ഇകൊമേഴ്‌സ് വ്യവസായങ്ങളുടെ രീതിയല്ല യൂട്യൂബ് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്നത്. വീഡിയോ സ്വീകാര്യത യോടൊപ്പം ഒപ്പം അതില്‍ പ്രതിപാദിക്കപ്പെടുന്ന വസ്തുക്കളുടെ അവളുടെ വിപണനസാധ്യത കൂടി ഉള്‍പ്പെടുത്തുന്ന പുതിയ തന്ത്രമാണ് ആണ് യൂ ട്യൂബ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഈ പുതിയ പ്രവണതയെ സോഷ്യല്‍ കൊമേഴ്‌സ് എന്നാണ് യൂട്യൂബ് പേരിട്ട് വിളിക്കുന്നത്.

ഉദാഹരണത്തിന് നിങ്ങള്‍ യൂട്യൂബില്‍ ഒരു ഒരു മ്യൂസിക് ആല്‍ബം കാണുകയാണെങ്കില്‍, അതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അവര്‍ ഉപയോഗിച്ചിരിക്കുന്ന കണ്ണടകള്‍ കൂളിംഗ് ഗ്ലാസുകള്‍ അവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് വാങ്ങിക്കുവാന്‍ പിന്നീട് യൂട്യൂബ് വീഡിയോയില്‍ നിന്ന് പുറത്തിറങ്ങി ഗൂഗിളില്‍ തിരയേണ്ട ആവശ്യമില്ല. യൂട്യൂബ് വീഡിയോ കാണുന്നതോടൊപ്പം യൂട്യൂബിന് അകത്തുനിന്ന് തന്നെ നിങ്ങള്‍ക്ക് അതില്‍ പരാമര്‍ശിക്കപ്പെട്ട വസ്തുക്കളെ ആളെ യൂട്യൂബ് വീഡിയോയുടെ ചുവട്ടില്‍ തന്നെ ലഭ്യമാകും. അതായത് ഇത്തരം വസ്തുക്കളുടെ വിപണനത്തിന് പുറത്ത് കയറി ചര്‍ച്ച ചെയ്യുന്നതിനു പകരം യൂട്യൂബിന് അകത്തുനിന്ന് തന്നെ വിപണനസാധ്യത ഒരുക്കുന്നതാണ് പുതിയ തന്ത്രം .

ഈ പുതിയ രീതി അവലംബിക്കപ്പെട്ടാല്‍ യൂട്യൂബ് മാര്‍ക്കും വീഡിയോ സ്ഥിരമായിട്ട് പോസ്റ്റ് ചെയ്യുന്നവര്‍ക്കും വലിയ ഉപകാരങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുണ്ട്. കാരണം നിലവിലുള്ള ഉള്ള പദ്ധതിപ്രകാരം രം യൂട്യൂബ് പരസ്യത്തിന് ഒരു ശതമാനം മാത്രമാണ് യൂട്യൂബ് നല്‍കിയിരുന്നത്. എന്നാല്‍ ഈ പുതിയ സംവിധാനം വഴി ക്ലിക്ക് ചെയ്തു പോവുകയാണെങ്കില്‍ നിലവിലുള്ള യൂട്യൂബ് ഒരു പരസ്യത്തിന് 30 ശതമാനം ലഭ്യമാകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു വീഡിയോ വിപണന സൈറ്റിലേക്ക് കൂടുതലാളുകള്‍ കയറുകയാണെങ്കില്‍ ഇതില്‍ ഒരു പരസ്യത്തില്‍ നിന്ന് തന്നെ കൂടുതല്‍ വരുമാനം യൂട്യൂബ് വര്‍ക്ക് ലഭ്യമാകും.

Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

16 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

16 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

2 days ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

2 days ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

2 days ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

2 days ago