Top News

ആശുപത്രിയിൽ വൻ തീപിടുത്തം :10 നവജാതശിശുക്കൾ വെന്തുമരിച്ചു

മഹാരാഷ്ട്ര : ഇന്ത്യയെ തന്നെ ഞെട്ടി വിറപ്പിച്ചു കൊണ്ട് വൻ ദുരന്തം ഇന്ന് പുലർച്ചെ സംഭവിച്ചു . മഹാരാഷ്ട്ര  സംസ്ഥാനത്തെ ബാന്ദ്രയിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തം ഉണ്ടായി.

ആശുപത്രിയുടെ സിക് ന്യൂ ബോൺ കെയർ യൂണിറ്റിൽ ആണ് തീപിടുത്തത്തിൽ  അപകടമുണ്ടായത്. അതോടെ അപകടത്തിൽ അതിൽ ചികിത്സയിലിരുന്ന 10 നവജാതശിശുക്കൾ വെന്തുമരിച്ചു.

പ്രാഥമികമായ അന്വേഷണത്തിൽ അപകടകാരണം വ്യക്തമായില്ല. പോലീസ് ശക്തമായ അന്വേഷണം നടത്തുന്നു.  തീപിടുത്തമുണ്ടായ നിമിഷത്തിൽ തന്നെ സജീവമായ രക്ഷാ പ്രവർത്തനങ്ങൾ നടത്തി നിരവധി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി എങ്കിലും പത്ത് കുഞ്ഞുങ്ങൾ വിധിയുടെ പിടിയിലമർന്നുവെന്ന്  ആശുപത്രി സിവിൽ സർജൻ പ്രമോദ് ഖാൻഡറ്റെ വെളിപ്പെടുത്തി.

വളരെ ദയനീയമായ ഈ ദുരന്തവാർത്ത കേട്ട് നടുക്കത്തോടെയാണ് മഹാരാഷ്ട്ര ഇന്ന് ഉണർന്നത്. സമൂഹത്തിൻറെ നാനാതുറകളിലുള്ളവർ ദയനീയമായി ഈ ദുരന്തത്തെ അപലപിച്ചു.  മനസാക്ഷിയെ അലോസരപ്പെടുത്തുന്ന ഏറ്റവും സങ്കടകരമായ  ദുരന്തമായിരുന്നു സംഭവിച്ചതെന്ന്  മഹാരാഷ്ട്ര മുഖ്യമന്ത്രി വെളിപ്പെടുത്തി.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

12 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

12 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

15 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

22 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago