മഹാരാഷ്ട്ര : ഇന്ത്യയെ തന്നെ ഞെട്ടി വിറപ്പിച്ചു കൊണ്ട് വൻ ദുരന്തം ഇന്ന് പുലർച്ചെ സംഭവിച്ചു . മഹാരാഷ്ട്ര സംസ്ഥാനത്തെ ബാന്ദ്രയിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ വൻ തീപിടിത്തം ഉണ്ടായി.
ആശുപത്രിയുടെ സിക് ന്യൂ ബോൺ കെയർ യൂണിറ്റിൽ ആണ് തീപിടുത്തത്തിൽ അപകടമുണ്ടായത്. അതോടെ അപകടത്തിൽ അതിൽ ചികിത്സയിലിരുന്ന 10 നവജാതശിശുക്കൾ വെന്തുമരിച്ചു.
പ്രാഥമികമായ അന്വേഷണത്തിൽ അപകടകാരണം വ്യക്തമായില്ല. പോലീസ് ശക്തമായ അന്വേഷണം നടത്തുന്നു. തീപിടുത്തമുണ്ടായ നിമിഷത്തിൽ തന്നെ സജീവമായ രക്ഷാ പ്രവർത്തനങ്ങൾ നടത്തി നിരവധി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി എങ്കിലും പത്ത് കുഞ്ഞുങ്ങൾ വിധിയുടെ പിടിയിലമർന്നുവെന്ന് ആശുപത്രി സിവിൽ സർജൻ പ്രമോദ് ഖാൻഡറ്റെ വെളിപ്പെടുത്തി.
വളരെ ദയനീയമായ ഈ ദുരന്തവാർത്ത കേട്ട് നടുക്കത്തോടെയാണ് മഹാരാഷ്ട്ര ഇന്ന് ഉണർന്നത്. സമൂഹത്തിൻറെ നാനാതുറകളിലുള്ളവർ ദയനീയമായി ഈ ദുരന്തത്തെ അപലപിച്ചു. മനസാക്ഷിയെ അലോസരപ്പെടുത്തുന്ന ഏറ്റവും സങ്കടകരമായ ദുരന്തമായിരുന്നു സംഭവിച്ചതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വെളിപ്പെടുത്തി.
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…