ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഗുനിയില്‍ ട്രക്കില്‍ ബസ്സിടിച്ച് 8 അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ദേശീയപാതയില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസ്സിടിച്ച് മരിച്ച് മണിക്കൂറുകള്‍ കഴിയും മുന്‍പാണ് രാജ്യത്ത് വാഹനാപകടത്തില്‍ 8 പേരുടെ ജീവന്‍ കൂടി പൊലിഞ്ഞത്.
മഹാരാഷ്ട്രയില്‍ നിന്ന് 70 ഓളം തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ഗുനയിലെ ബൈപാസ് റോഡില്‍വെച്ച് ബസ് ഇടിക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്ന് മണിയോടെ നടന്ന അപകടത്തില്‍ എട്ട് തൊഴിലാളികള്‍ മരിക്കുകയും 55-60 തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നേരത്തെ ഔറംഗാബാദല്‍ തീവണ്ടിക്കടിയില്‍പ്പെട്ട് അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ചരക്കു വണ്ടി കയറുകയായിരുന്നു.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…