അഹമ്മദാബാദ്: ഗുജറാത്തില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ജാംനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആണ്‍കുട്ടിയാണ് മരിച്ചത്.
കുട്ടിയ്ക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.
ഇരുവരും ഇതുവരെ രോഗലക്ഷണമൊന്നും കാണിച്ചിട്ടില്ല. ഇവര്‍ ക്വാറന്റൈനില്‍ തുടരുകയാണ്.
ഏപ്രില്‍ അഞ്ചിനാണ് കുട്ടിയെ ആശുപത്രിയിലല്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ കുട്ടി അതീവഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തില്‍ കൊവിഡ് 19 ല്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് ഈ കുഞ്ഞ്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…