Categories: Top News

തടങ്കല്‍ പാളയത്തില്‍ മധ്യവയസ്‌കന്‍ മരണപ്പെട്ടു; മൂന്ന് വര്‍ഷത്തിനിടയില്‍ തടങ്കല്‍ പാളയത്തില്‍ വച്ച് മരണപ്പെടുന്ന 29ാമത്തെ വ്യക്തി

ഗുവാഹത്തി: അസമിലെ ഗോല്‍പ്പാറ തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ച 55 കാരന്‍ മരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നരേഷ് കോച്ചാണ് മരിച്ചത്. മൂന്ന് വര്‍ഷത്തിനിടയില്‍ അസമിലെ തടങ്കല്‍ പാളയത്തില്‍ വച്ച് മരണപ്പെടുന്ന 29ാമത്തെ വ്യക്തിയാണ് നരേഷ് കോച്ച്. ഡിസംബര്‍ 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇപ്പോള്‍ കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെടുന്ന ബംഗ്ലാദേശിലെ പ്രവിശ്യയില്‍ നിന്നാണ് നരേഷ് 1964ല്‍ ഇന്ത്യയിലെത്തുന്നത്. 35 വര്‍ഷമായി അസമിലെ ടിനികന്യയില്‍ താമസിച്ചു പോരുകയായിരുന്നു ഇദ്ദേഹം. 2018 വരെ നരേഷ് കോച്ച് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്നു. നിരന്തരമായി കേസിന്റെ വാദത്തിന് കോടതിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിദേശ ട്രൈബ്യൂണല്‍ നരേഷ് കോച്ചിനെ വിദേശിയായി പ്രഖ്യാപിച്ച് തടങ്കല്‍ പാളയത്തില്‍ അടച്ചിരിക്കുകയായിരുന്നു. മേഘാലയയിലെ ഗോത്രവര്‍ഗത്തില്‍ പെടുന്ന കോച്ച്- രാജ്ബോന്‍സിസ് വിഭാഗത്തില്‍പെടുന്നയാളാണ് നരേഷ്.

2016 ഒക്ടോബര്‍ 13 മുതല്‍ 2019 വരെ നരേഷ് ഉള്‍പ്പെടെ 29പേര്‍ അസമിലെ വിവിധ തടങ്കല്‍ പാളയത്തില്‍ വച്ച് മരണപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019 നവംബര്‍ 22 വരെ 988 പേരെ അസമിലെ ആറ് തടങ്കല്‍ പാളയങ്ങളിലായി പാര്‍പ്പിച്ചുവരുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ആഗസ്ത് 31 ന് പ്രസിദ്ധീകരിച്ച എന്‍.ആര്‍.സിയില്‍ 1.9 മില്ല്യണ്‍ ആളുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

Newsdesk

Recent Posts

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

2 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

18 hours ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago

എയർബസ് സോഫ്റ്റ്‍വെയർ അപ്ഡേറ്റ്: ആഗോളതലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

സോഫ്‌റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…

2 days ago

Uberന്റെ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം

ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…

3 days ago

ഐറിഷ് ലൈഫ് ഹെൽത്ത് പ്രീമിയം നിരക്കുകൾ 5% വർദ്ധിപ്പിക്കും

ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…

3 days ago