ഗാസിയാബാദ്: മെഴുകുതിരി നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ആറു സ്ത്രീകളും 16കാരനും മരിച്ചു. ഇവരെല്ലാവരും ഫാക്ടറിയിലെ തൊഴിലാളികളാണ്. നാലു സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോദി നഗറിലെ ഫാക്ടറിയിൽ ഇന്നലെ വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റ് അജയ് ശങ്കർ പാണ്ഡേയോട് സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടി. നിയമപരമായിട്ടാണോ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമല്ല.
ജന്മദിനാഘാഷം ഉൾപ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന തീപ്പൊരി ചിതറുന്ന മെഴുകുതിരികളാണ് ഇവിടെ നിർമിച്ചിരുന്നതെന്ന് അധികൃതർ പറയുന്നു. ഇതിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളിൽ തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…