Categories: Top News

ഉംപുന്‍ ചുഴലിക്കാറ്റ്; അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് പുനസ്ഥാപിക്കാന്‍ കൊല്‍ക്കത്തയില്‍ സൈന്യം ഇറങ്ങി!

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ വന്‍ നാശമാണ് വിതച്ചത്. ചുഴലിക്കാറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് പുനസ്ഥാപിക്കാന്‍ സൈന്യത്തെ അയക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നു.

ഉടന്‍തന്നെ സൈനികരെ ബംഗാളിലേക്ക് അയക്കുന്നതിന് പ്രതിരോധ മന്ത്രാലയം തീരുമാനം എടുക്കുകയും ചെയ്തു കരസേനയുടെ അഞ്ച് കോളം സൈനികരാണ് കൊല്‍ക്കത്തയില്‍ എത്തിയത്.

പശ്ചിമ ബംഗാളിനെ സഹായിക്കാന്‍ 10 സംഘങ്ങളെ ക്കൂടി അയക്കുകയാണെന്ന് ദേശീയ ദുരന്ത നിവാരണ സേനയും വ്യക്തമാക്കി. നിലവില്‍ എന്‍ഡിആര്‍എഫിന്‍റെ 26 സംഘങ്ങളെ പശ്ചിമ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്.

കോവിഡ് ലോക്ക്ഡൌണിന്‍റെ സമ്മര്‍ദം നേരിടുന്ന പശ്ചിമ ബംഗാളിന് ഉം പുന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 

കൂടുതല്‍ സഹായം ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയവും ട്വീറ്റ് ചെയ്തു.

അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നത് പുനസ്ഥാപിക്കുന്നതിനായി റെയില്‍ വേയുടെയും തുറമുഖ അധികൃതരുടെയും സ്വകാര്യ മേഖലുടെയും സഹായം ബംഗാള്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 85 പേരാണ് മരിച്ചത്.
പശ്ചിമ ബംഗാളിന് അടിയന്തര സഹായമായി 1000 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.

Newsdesk

Recent Posts

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026 ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ…

8 mins ago

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

13 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

15 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

22 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

2 days ago