കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപണം ഉന്നയിച്ച പി.ജയരാജനെ കണ്ടു. പാനൂർ കടവത്തൂരിൽ വെച്ച് മുസ്ലിം ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുള്ളയുടെ വീട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അബ്ദുള്ളയുടെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. പി.ജയരാജൻ ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങൾ പുറത്തുവിട്ട ശനിയാഴ്ച തന്നെയാണ് ഇരുവരും നേരിൽ കണ്ടത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. അതേ സമയം യാദൃശ്ചികമായിട്ടാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് സൂചന.വിവാദങ്ങൾക്ക് ശേഷം ഇ.പി.ജയരാജൻ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ മാധ്യമങ്ങളെ കണ്ട പി.ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുമില്ല. പാർട്ടിപ്രവർത്തകർക്കുണ്ടായ ജീർണതകളെ കുറിച്ച് പാർട്ടി വേദികളിൽ ചർച്ച നടക്കുന്നുവെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്.
ഇതിനിടെ തനിക്കെതിരെ ഉയർന്ന ആരോപണത്തിന് പാർട്ടി വേദിയിൽ തന്നെ മറുപടി നൽകാനുള്ള ഒരുക്കങ്ങളാണ് ഇ.പി.ജയരാജൻ നടത്തുന്നത്. അവധി ഒഴിവാക്കി അദ്ദേഹം വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്തേക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…