ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. നൂറുകണക്കിന് യാത്രക്കാരാണ് പണിമുടക്കിൽ വലഞ്ഞിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങളും കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള നാല് സർവീസുകൾ നിർത്തിവച്ചു. തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഓപ്പറേഷനൽ പ്രശ്‌നങ്ങളെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പറഞ്ഞെങ്കിലും ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാർജ, മസ്‌കറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. കണ്ണൂരിൽ അബുദാബി, ഷാർജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
യാത്രക്കാർക്ക് ബദൽ ഗതാഗതം അധികൃതർ ഇതുവരെ ഒരുക്കിയിട്ടില്ല. യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള പോർട്ടൽ നിലവിൽ പ്രവർത്തനക്ഷമമല്ല.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പുതിയ ഐആർബി (ഇന്റേണൽ റേറ്റിംഗ് ബേസ്ഡ് അപ്രോച്ച്) മോർട്ട്ഗേജ് മോഡലുകൾ ഉപയോഗിക്കുന്നതിനുള്ള പിടിഎസ്ബിയുടെ അപേക്ഷ സെൻട്രൽ ബാങ്ക് അംഗീകരിച്ചു. പുതിയ…
ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരവും ഗതാഗത വേഗത കുറഞ്ഞ ആറാമത്തെ നഗരവുമാണ് ഡബ്ലിൻ.2025-ലെ ടോംടോം ട്രാഫിക് സൂചിക പ്രകാരമാണിത്.…
നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്റൂം.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തി…
മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…
ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…