യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലൻ ഷുഹൈബിനെതിരെ റാഗിങ് പരാതിയുമായി എസ്എഫ്ഐ രംഗത്തുവന്നു. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലാണ് അലനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ പാലയാട് കാമ്പസിലാണ് വിദ്യാർത്ഥി സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകരും സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിന് പിന്നാലെ അലൻ ഷുഹൈബിനെതിരെ എസ്എഫ്ഐ പ്രവർത്തകർ പരാതിയുമായി പൊലീസിനെസമീപിക്കുകയായിരുന്നു.
ഒന്നാം വർഷ വിദ്യാർത്ഥികളെ സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ റാഗ് ചെതെന്നാണ്എസ്എഫ്ഐയുടെ പരാതി. കാമ്പസിലെ നിയമവിദ്യാർത്ഥിയാണ് അലൻ. റാഗിങിൽ വിദ്യാർത്ഥിക്ക് മർദനമേറ്റെന്നാണ് എസ്എഫ്ഐയുടെ ആരോപണം.സംഘർഷത്തിലുണ്ടായിരുന്ന ചില വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതേസമയം അലൻ ഷുഹൈബിനെതിരെ എസ്എഫ്ഐ വ്യാജ പരാതി നൽകുകയായിരുന്നെന്നും ആസൂത്രിതമാണെന്നും സംയുക്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ആരോപിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…