ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ ആവശ്യങ്ങള്‍ക്ക് രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി. ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 ആണ് ജനന സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍പ്പട്ടിക തയ്യാറാക്കല്‍, ആധാര്‍ നമ്പര്‍, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ നിയമനം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിവിധ സേവനങ്ങള്‍ക്ക് ഒറ്റ രേഖയായി ഇനി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതി.ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വിശദമായി പറയുന്നത്. ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം അനുസരിച്ച് പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
രാജ്യത്തെ എല്ലാ ജനന-മരണ രജിസ്ട്രേഷന്‍ രേഖകളും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡാറ്റാ ശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങള്‍ കേന്ദ്രവുമായി പങ്കിടണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമമാണ് നിലവില്‍ വരിക. നിലവില്‍ സംസ്ഥാനങ്ങളാണ് ജനന-മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത്.ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), വോട്ടര്‍ പട്ടിക, ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഭൂമി രജിസ്‌ട്രേഷന്‍ എന്നീ വിവരങ്ങള്‍ ജനന, മരണ രജിസ്‌ട്രേഷനുകള്‍ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്.
മാതാപിതാക്കളുടെ ആധാര്‍ നമ്പര്‍ സഹിതം 21 ദിവസത്തിനകം മെഡിക്കല്‍ ഓഫീസര്‍മാര്‍ ജനനം റിപ്പോര്‍ട്ട് ചെയ്യണം. 18-ാം വയസ്സില്‍ തനിയെ വോട്ടര്‍ പട്ടികയുടെ ഭാഗവുമാകും. മരണപ്പെടുന്നവര്‍ വോട്ടപ്പട്ടികയില്‍ നിന്ന് ഒഴിവാകുകയും തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കപ്പെടുകയും ചെയ്യും. ഒക്ടോബര്‍ ഒന്നു മുതല്‍ മരണ രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്. ക്ഷേമ പദ്ധതികള്‍, പൊതു സേവനങ്ങള്‍, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ സുതാര്യവും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ ഇത് സഹായിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മണ്‍സൂണ്‍ സമ്മേളനത്തിലാണ് ജനന മരണ രജിസ്‌ട്രേഷന്‍ (ഭേഭഗതി) നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…