Top News

ഡോ.രാജശ്രീയെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് ഗവർണർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഈ നിയമനം യുജിസി ചട്ടങ്ങൾ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) എൻജിനീയറിങ് ഫാക്കൽറ്റി മുൻ ഡീൻ ഡോ. ശ്രീജിത്ത് പി. എസ്. നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

വൈസ് ചാൻസിലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളിൽ മൂന്ന് ലംഘനം ഉണ്ടായെന്നാണ് ഹർജിക്കാരനായ ശ്രീജിത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. വൈസ് ചാൻസലർ നിയമത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണം ചട്ടങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു എന്നതാണ് അതിലെ ആദ്യ ആരോപണം. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികൾ അടങ്ങുന്നതായിരിക്കണം സെർച്ച് കമ്മിറ്റിയെന്നാണ് യുജിസി ചട്ടം. എന്നാൽ ചീഫ് സെക്രട്ടറിയെയാണ് സെർച്ച് കമ്മിറ്റിയിൽ അംഗമാക്കിയത്. അദ്ദേഹം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിയല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.

യുജിസി ചെർമാന്റെ നോമിനിക്ക് പകരംഎഐസിടിഇ (AICTE) നോമിനിയെയാണ്സെർച്ച് കമ്മിറ്റിയിൽSee More Vഉൾപ്പെടുത്തിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. വൈസ് ചാൻസലർ നിയമനത്തിന് പാനൽ നൽകണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ.എന്നാൽ ഈ വ്യവസ്ഥ ലംഘിച്ച് ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാൻസലറായ ഗവർണർക്ക് കൈമാറിയതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

അതേസമയം, രാജശ്രീയുടെ നിയമനം 2015-ലെ സാങ്കേതിക സർവകലാശാല നിയമത്തിന്റെ പതിമൂന്നാം വകുപ്പ് പ്രകാരമാള്ള നടപടിക്രമങ്ങൾ പാലിച്ചാണെന്ന് സംസ്ഥാന സർക്കാരിന്റെയും, രാജശ്രീയുടെയും അഭിഭാഷകർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. 2013-ലെ യുജിസി ചട്ടങ്ങൾ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ അധികാരമുണ്ടെന്ന സംസ്ഥാന സർക്കാരിന്റെയും രാജശ്രീയുടെയും അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല.

Newsdesk

Recent Posts

കിൽക്കെന്നി മലയാളികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ഒരാളുടെ നില ഗുരുതരം

രണ്ട് കിൽക്കെന്നി മലയാളികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. കിൽഡെയറിൽ നിന്ന് കിൽക്കെന്നിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. ഒരാളുടെ…

9 hours ago

അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് ഭവന വിപണിയിൽ കടുത്ത സമ്മർദം; വിൽപ്പനയ്ക്കുള്ള വീടുകളുടെ എണ്ണം വീണ്ടും കുറഞ്ഞു

അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് ഭവന വിപണി കടുത്ത സമ്മർദം നേരിടുന്നതായി പ്രമുഖ എസ്റ്റേറ്റ് ഏജൻസിയായ Sherry FitzGeraldയുടെ പുതിയ റിപ്പോർട്ട്.…

10 hours ago

അയർലണ്ട് മലയാളികൾക്ക് ഓണ രുചിക്കൂട്ടുമായി Daily Delight; സദ്യ കോമ്പോ കിറ്റുകൾ ഇപ്പോൾ ബുക്ക്‌ ചെയ്യാം

പൊന്നോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളവും പുത്തനുടുപ്പും ഓണാഘോഷങ്ങളും പൊന്നോണസദ്യയും ചേർന്ന് തിരുവോണ ദിനം കെങ്കേമമാക്കാനുള്ള തിരക്കിലാണ്…

12 hours ago

Anointing Fire Bible Convention ഓഗസ്റ്റ് 22-ന് ഡബ്ലിനിൽ

    ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ  ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention ( MALAYALAM), ഓഗസ്റ്റ്  22  ശനിയാഴ്ച…

17 hours ago

ജൂണിൽ അയർലണ്ടിലെ ഭവനവില വർധന 5.6 ശതമാനമായി കുറഞ്ഞു

അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…

1 day ago

ഉപ്പൻ; സാമൂഹ്യപ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…

1 day ago