ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്‍മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ തീരുമാനിച്ചു. ഇന്നലെ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് തീരുമാനം.
ഇന്നലെ പത്ത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയാണ് നടന്നത്. രാവിലെ 11 30 ന് തുടങ്ങിയ ചര്‍ച്ച രാത്രി 10 മണിക്കാണ് അവസാനിച്ചത്. ചര്‍ച്ച സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായിരുന്നുവെന്ന് കരസേന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇരു സൈന്യവും പിന്‍മാറാനുള്ള ധാരണയില്‍ എത്തിയെന്നും ഇതിനുള്ള നടപടി ക്രമം തീരുമാനിച്ചുവെന്നും ഈ നടപടി ക്രമം മുന്നോട്ടുകൊണ്ടുപോകുമെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്‍മാറാനാണ് തീരുമാനം.
കിഴക്കന്‍ ലഡാക്കില്‍ അടുത്ത ദിവസങ്ങളിലായി വലിയ സംഘര്‍ഷ സ്ഥിതിയുണ്ടായിരുന്നു. നേരത്തെ ചൈന കമാന്‍ഡര്‍മാരുടെ യോഗത്തിന് ഇന്ത്യയെ ക്ഷണിച്ചിരുന്നെങ്കിലും ഗല്‍വാനില്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഗല്‍വാനിലെ പ്രധാന സൈനിക പോസ്റ്റില്‍ നിന്ന് ചൈന കഴിഞ്ഞ ദിവസം അല്പം പിന്നോട്ട് പോയിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കമാന്റര്‍ ല്ഫറ്റനന്റ് ജനറല്‍ ഹരീന്ദ്ര സിങ് മോല്‍ഡോയിലേക്ക് എത്തി ചര്‍ച്ചയ്ക്ക് തയ്യാറായത്. ഈ ചര്‍ച്ചയിലാണ് പ്രധാന മേഖലകളില്‍ നിന്ന് ഇരുസൈന്യവും പിന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
പാങ്ങോങ് നദിക്കരയില്‍ നിന്ന് 500 മീറ്റര്‍ അകലത്തിലാണ് ഇരു സൈന്യവും നിലയുറപ്പിചിരുന്നത്. അതില്‍ നിന്ന് ഇരു രാജ്യത്തിന്റെ സൈനികരും പിന്നോട്ടുപോകാനാണ് തീരുമാനിച്ചത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…