കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിൽ പുറത്തുണ്ടായ ഇരട്ടസ്‌ഫോടനത്തിൽ 90 പേർ കൊല്ലപ്പെട്ടു. താലിബാനികളടക്കം 150ലേറെ പേര്‍ക്ക് പരിക്കേറ്റു സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സ്‌ഫോടനത്തിൽ 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടു.
അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഐ എസ് അറിയിച്ചു. അതേസമയം അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും പൗരന്മാര്‍ക്കു യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള അമേരിക്കന്‍ പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ചുറ്റുപാടുകളെക്കുറിച്ചു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണമെന്നും യുഎസ് എംബസി വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചു.
ഓഗസ്റ്റ് 15ന് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തുകടന്നത്. അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച താലിബാന്‍ വ്യക്തമാക്കിയിരുന്നു. വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ലെന്നും അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നുമാണ് താലിബാന്‍ വക്താവ് അറിയിച്ചിരുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…