പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
എന്‍പിആര്‍ നടപ്പാക്കാനുള്ള വിവരശേഖരണം മെയ് 15 മുതല്‍ 28 വരെ സംസ്ഥാനത്ത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഭാഗമാണ് എന്‍പിആര്‍. ഒരു സംസ്ഥാനത്തിനും ഇതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിക്കില്ലയെന്നും മാത്രമല്ല ഒരു ഉദ്യോഗസ്ഥനും ഇതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സാധിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇതില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കൂടാതെ 1000 രൂപ പിഴ ചുമത്തുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
മാത്രമല്ല പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കേരളമുഖ്യമന്ത്രിക്കും ഇത് നടപ്പാക്കാതിരിക്കാന്‍ സാധിക്കില്ലയെന്നും മറിച്ച് പ്രവര്‍ത്തിച്ചാല്‍ അത് ഭരണഘടനാ വിരുദ്ധമാകുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…