Top News

ഇന്ത്യൻ പൗരത്വ നിയമങ്ങളിൽ മാറ്റം; OCI നടപടികൾ ഡിജിറ്റലാവും

വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഒ സി ഐ (Overseas Citizen of India) കാർഡുകൾക്കും അവരുടെ പൗരത്വ അപേക്ഷകൾക്കും പുതിയ ചട്ട ഭേദഗതികൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ‘പൗരത്വ (ഭേദഗതി) ചട്ടങ്ങൾ, 2026’ പ്രകാരം പഴയ പേപ്പർ അധിഷ്ഠിത നടപടിക്രമങ്ങൾ ഒഴിവാക്കി പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ് എന്നാണ് വിശദീകരണം.വിമാനത്താവളങ്ങളിലും യാത്രകളിലും ബയോ മെട്രിക്സ് ഉപയോഗിച്ചുള്ള പരിശോധനകളാവും നേരിടേണ്ടി വരിക.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

1. പൂർണ്ണമായും ഡിജിറ്റൽ അപേക്ഷകൾ(e-OCI): ഇനി മുതൽ ഒ.സി.ഐരജിസ്ട്രേഷൻ, കാർഡ് റദ്ദാക്കൽ തുടങ്ങിയ എല്ലാ അപേക്ഷകളും https://ociservices.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. പഴയതുപോലെ രേഖകളുടെ രണ്ട് പകർപ്പുകൾ (in duplicate) സമർപ്പിക്കേണ്ട ആവശ്യമില്ല. അപേക്ഷകർ ഫിസിക്കൽ കാർഡിന് പകരം ഇനി ‘ഇലക്ട്രോണിക് ഒ സി ഐ’ (e-OCI) രജിസ്ട്രേഷൻ രേഖ ഉപയോഗിക്കണം.

2. ഒരു സമയം ഒറ്റ പാസ്പോർട്ട് (കുഞ്ഞുങ്ങൾക്കം): വിദേശത്ത് ജനിച്ച ഇന്ത്യൻ വംശജരായ കുട്ടികളുടെ പൗരത്വ അപേക്ഷകളിൽ പുതിയ നിബന്ധന ചേർത്തു. ഒരു കുട്ടിക്ക് ഇന്ത്യൻ പാസ്പോർട്ടിനൊപ്പം മറ്റൊരു രാജ്യത്തിന്റെയും പാസ്പോർട്ട് ഒരേസമയം കൈവശം വെക്കാൻ അനുവാദമുണ്ടാകില്ല. കുട്ടിക്ക് മറ്റൊരു രാജ്യത്തിൻ്റെ പാസ്പോർട്ട് ഇല്ലെന്ന് രക്ഷിതാക്കൾ ഇന്ത്യൻ കോൺസുലേറ്റിൽ സത്യപ്രസ്‌താവന നൽകേണ്ടതുണ്ട്.

3.ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സംവിധാനം: ഒ സി ഐ അപേക്ഷകർക്ക് ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പ്രോഗ്രാമിൽ’ ചേരാം എന്ന നിബന്ധന വെച്ചു. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന ബയോമെട്രിക് വിവരങ്ങൾ വഴി വിമാനത്താവളങ്ങളിൽ വേഗത്തിലുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കും. അതായത് കുട്ടികളുടെ പൗരത്വ റജിസ്ട്രേഷൻ നത്തുമ്പോൾ രക്ഷിതാക്കളും ഈ അപേക്ഷയുടെ കൂടെ ബയോമെട്രിക് പരിശോധനയുടെ പരിധിയിലാവും.

4. അപ്പീൽ നൽകാനുള്ള അവകാശം: ഒ.സി.ഐ അല്ലെങ്കിൽ പൗരത്വ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ, ആ തീരുമാനം എടുത്ത ഉദ്യോഗസ്ഥനേക്കാൾ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥന് അപ്പീൽ നൽകണമെന്ന് പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് അപേക്ഷകന് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരവും (Right to be heard) ഉണ്ടാവും.

      1955-ലെ പൗരത്വ നിയമത്തിൽ 2005-ൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ഒ.സി.ഐ പദ്ധതി അവതരിപ്പിച്ചത്. 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യൻ പൗരന്മാരായിരുന്നവർക്കും അല്ലെങ്കിൽ ആ തീയതിയിൽ പൗരത്വത്തിന് അർഹതയുള്ളവർക്കുമാണ് ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരായി (OCI) രജിസ്റ്റർ ചെയ്യാൻ അനുമതിയുള്ളത്. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഈ ആനുകൂല്യം ഒന്നും തന്നെ ലഭിക്കില്ല.

      ഒ.സി.ഐ പദവി ഉപേക്ഷിക്കുന്ന വ്യക്തികൾ തങ്ങളുടെ പക്കലുള്ള ഒറിജിനൽ ഫിസിക്കൽ കാർഡ് അടുത്തുള്ള ഇന്ത്യൻ മിഷനിലോ, പോസ്റ്റിലോ അല്ലെങ്കിൽ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) തിരിച്ചേൽപ്പിക്കണം. സർക്കാർ ഒ.സി.ഐ പദവി റദ്ദാക്കുന്ന സാഹചര്യത്തിലും ഫിസിക്കൽ കാർഡ് തിരികെ നൽകേണ്ടതാണ്. കാർഡ് തിരികെ നൽകിയില്ലെങ്കിലും അത് ഔദ്യോഗികമായി റദ്ദാക്കിയതായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇലക്ട്രോണിക് ഒ.സി.ഐ (e-OCI) ഉള്ളവരുടെ കാര്യത്തിൽ, ഡിജിറ്റൽ രജിസ്ട്രേഷൻ സർക്കാരിന് അതിന്റെ രേഖകളിൽ നിന്ന് റദ്ദാക്കാം.

      Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

      Follow Us on Instagram!
      GNN24X7 IRELAND :
      🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

      Newsdesk

      Recent Posts

      അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്; നവംബർ 12-ന് 24 മണിക്കൂർ സമരം

      ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…

      13 hours ago

      SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

      അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

      14 hours ago

      ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

      അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

      15 hours ago

      ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

      വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

      17 hours ago

      വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

      വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

      20 hours ago

      പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

      ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

      1 day ago