Categories: Top News

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) കരസേനാ മുന്‍ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) കരസേനാ മുന്‍ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. പുതുവര്‍ഷത്തിലായിരുന്നു അദ്ദേഹം ചുമതലയേറ്റത്. ഇന്നലെയാണ് കരസേനാ മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിച്ചത്.

സാമ്പ്രദായികമായ സൈനിക രീതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മൂന്നു സേനകളുടെയും പൊതു തലവനായ സി.ഡി.എസ് എന്ന പദവി സൃഷ്ടിച്ചത്. 2019-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സി.ഡി.എസ് പദവിയെപ്പറ്റി പ്രഖ്യാപനം നടത്തിയിരുന്നു.

1999-ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണു മൂന്നു സേനകളുടെയും ഏകോപനത്തിനായി സി.ഡി.എസ് പദവി വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. സേനകളിലെ വെവ്വേറെയായി നിലനില്‍ക്കുന്ന കമാന്‍ഡുകളെ ഏകോപിപ്പിക്കാന്‍ സംയുക്ത കമാന്‍ഡുകള്‍ രൂപീകരിച്ച് അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ് ഇവയുടെ ഫലപ്രദമായ ഏകോപനം സി.ഡി.എസിന്റെ ഉത്തരവാദിത്വമാണ്.

ആരാണ് സി.ഡി.എസ്?

  • ഫോര്‍ സ്റ്റാര്‍ റാങ്കുള്ള സൈനിക ജനറലാണ് സി.ഡി.എസ്
  • മൂന്നു സൈനിക മേധാവികള്‍ക്കും ലഭിക്കുന്ന ശമ്പളത്തിനു തുല്യമായിരിക്കും സി.ഡി.എസിന്റെ ശമ്പളം.
  • പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ വരുന്ന സൈനികകാര്യ വകുപ്പിന്റെ മേധാവിയാണ്.
  • മൂന്നു സേനകളുടെയും തലവന്മാര്‍ക്കു മുകളിലാണു സ്ഥാനമെങ്കിലും മൂന്നു സേനകളുടെയും മേധാവികളെ മറികടന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കാനാകില്ല.
  • സൈനിക കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.
  • പ്രതിരോധ കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിക്ക് ഉപദേശം നല്‍കുന്ന ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം ചെയര്‍മാനായിരിക്കും.
  • സി.ഡി.എസ് പദവിയില്‍ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥന് ഏതെങ്കിലും സര്‍ക്കാര്‍ പദവി വഹിക്കാനാകില്ല.
  • സി.ഡി.എസ് പദവിയില്‍ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥന് അഞ്ചുവര്‍ഷത്തേക്കു മറ്റേതെങ്കിലും സ്വകാര്യ തൊഴില്‍ സ്വീകരിക്കാന്റെ മുന്‍കൂര്‍ അനുമതി വേണം.
  • വെവ്വേറെ നില്‍ക്കുന്ന സൈനിക വിഭാഗങ്ങളുടെ കമാന്‍ഡുകളെ ദൗത്യങ്ങള്‍ക്കായി ഏകോപിപ്പിക്കുകയും വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ അധികാരമുണ്ട്.
Newsdesk

Recent Posts

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

3 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

18 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

20 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

21 hours ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു

ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…

2 days ago