ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. സെന്‍ട്രല്‍
ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ സ്ഥരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5300 ആയി.
കൊറോണ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ 50 മില്യണ്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസ് ബാധ തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ചൈനയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാവുകയാണ്. വുഹാന്‍ നഗരത്തിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ജപ്പാന്‍ തങ്ങളുടെ 200 പൗരന്മാരെയും യു.എസ് 240 പൗരന്മാരെയും വിമാനമാര്‍ഗം ചൈനയില്‍ നിന്ന് പുറത്തെത്തിച്ചു.
ഫ്രാന്‍സും തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും മറ്റും പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ രംഗത്തു വന്നതോടെ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന രംഗത്തെത്തിയിരുന്നു. പൗരന്‍ന്മാരെ ഒഴിപ്പിക്കുന്നതില്‍ ലോകാരോഗ്യ സംഘടന എതിര്‍പ്പറിയിച്ചുവെന്നും ചൈന പറഞ്ഞിരുന്നു.
ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.
2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്ന വൈറസ് ഒരു കൊറോണ വൈറസായിരുന്നു.
ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…