തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 1 ആള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചു. ഇന്ന് 7 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലാണ് പുതുതായി രോഗം ബാധിച്ചത്. രോഗം മാറിയത് കാസര്‍ഗോഡ് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ്.
സംസ്ഥാനത്ത് ഇതോടെ ആകെ രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം 387 ആയി. നിലവില്‍ 167 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. നിലവില്‍ 97464 പേരാണ് നിരീക്ഷണത്തിലുള്ളത്.
രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 213 പേര്‍ക്ക് ഇതുവരെ രോഗം മാറി.
ആലപ്പുഴയില്‍ 5, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മല്പപുറം 21 പാലക്കാട് 8 പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശ്ശൂര്‍ 13, വയനാട് 3, – ഇതാണ് വിവിധ ജില്ലകളില്‍ ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ ക്യാബിനറ്റ് യോഗം ചേര്‍ന്ന ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…