Categories: Top News

കേരളത്തില്‍ പുതുതായി ആര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:  കേരളത്തില്‍ പുതുതായി ആര്‍ക്കും കൊറോണ (COVID19) വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.

ഇതുവരെ 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇവരില്‍ 3020 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ് ബാക്കിയുള്ള 293 പേര്‍ ആശുപതികളിലാണ്‌ നിരീക്ഷണത്തിലുള്ളത്. കൂടാതെ 1179 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 889 സാംപിളുകളുടെ ഫലം നെഗറ്റീവും ബാക്കി 273 സാംപിളുകളുടെ ഫലം കിട്ടിയിട്ടില്ല.

അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആരോഗ്യമന്ത്രി ഇപ്രകാരം പറഞ്ഞത്. ഇപ്പോള്‍ തിരുവനന്തപുരത്തും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങിയെന്നും പബ്ലിക് ഹെല്‍ത്ത്‌ ലാബ്‌, തൃശൂര്‍ മെഡിക്കല്‍ കോളേജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എനിവിടങ്ങളില്‍ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാല്‍പിന്നെ ഫലം വേഗത്തില്‍ ലഭിക്കുമെന്നും മന്തി അറിയിച്ചു.

ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയിലേയ്ക്ക് വന്ന മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെ കണ്ടെത്തിയെന്നും ഇതില്‍ 129 പേര്‍ ഹൈ റിസ്ക്‌ വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കൂടാതെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 70 പേര്‍ വിളിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു. കൂടാതെ കോട്ടയത്തും 60 പേര്‍ നിരീക്ഷണത്തിലാണ്. എറണാകുളത്തെ കൊറോണ ബാധിതരായ മൂന്നു വയസ്സുകാരനുമായും മാതാപിതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തിയ 131 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. 

വിദേശരാജ്യത്തുനിന്നും നിരവധി പേരാണ് ഇപ്പോള്‍ കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും വിമാനത്താവളത്തില്‍ കൃത്യമായ സ്ക്രീനിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 

കൂടാതെ മാസ്ക് ഉപയോഗിക്കുന്നവര്‍ കൃത്യമായി മനസ്സിലാക്കിയശേഷം വേണം മാസ്ക് ഉപയോഗിക്കേണ്ടതെന്നും ശേഷം മാസ്ക്കുകള്‍ ശാസ്ത്രീയമായി തന്നെ സംസ്ക്കരിക്കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Newsdesk

Recent Posts

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…

20 hours ago

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…

20 hours ago

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചു; മകൾക്ക് അമേരിക്കയിൽ ഗ്രീൻ കാർഡ് നൽകിയത് വിവാദമാകുന്നു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…

20 hours ago

ജനുവരിയിൽ പ്രോപ്പർട്ടി വില വർധന 7% ആയി ഉയർന്നു- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…

22 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

24 hours ago

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…

24 hours ago