Categories: Top News

കോറോണ വൈറസ്; തിഹാർ ജയിലിൽ നിന്നും അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂവായിരം തടവുകാരെ വിട്ടയക്കാൻ തീരുമാനമായി

ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ തിഹാർ ജയിലിൽ നിന്നും തടവുകാരെ വിട്ടയക്കാൻ തീരുമാനമായി.

അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂവായിരം  തടവുകാരെ വിട്ടയക്കാനാണ് തിഹാർ അധികൃതരുടെ തീരുമാനം. 

മൂവായിരം തടവുകാരിൽ പകുതി പേർക്ക് പരോളോ അല്ലെങ്കിൽ താത്കാലിക വിടുതലോ നൽകും ബാക്കിയുള്ളവരെ  ഇടക്കാല ജാമ്യത്തിലോൽ വിട്ടയക്കും.  എന്നാൽ കൊടുംകുറ്റവാളികൾ ഈ ലിസ്റ്റിൽ ഉൾപ്പെടില്ലയെന്നും ജയിൽ  അധികൃതർ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് കോറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ തടവുകാരെ വിട്ടയക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.  

ജയിലിലെ തിരക്ക് കുറയ്ക്കാനായി തടവുകാർക്ക് പ്രത്യേക പരോളോ താൽക്കാലിക’വിടൂതലോ നൽകണമെന്ന് സുപ്രീംകോടതി സംസ്ഥാന  സർക്കാരോട് ആവശ്യപ്പെട്ടിരുന്നു. 

ഏത് വിഭാഗത്തിലുള്ളവർക്കാണ് പരോൾ നല്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി, ലീഗൽ സർവീസ്  അതോറിറ്റി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയായിരിക്കും തീരുമാനിക്കുക.

നാലു മുതൽ ആറാഴ്ചവരെ പരോളോ ഇടക്കാല ജാമ്യമോ നല്കുന്നത് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.  ശിക്ഷിക്കപ്പെട്ട് തടവിൽ  കഴിയുന്നവർക്കോ ഏഴു വർഷംവരെ ശിക്ഷ ലഭിച്ചവർക്കോ പരോൾ നൽകാമെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. 

രാജ്യത്ത് 1339 ജയിലുകളിലായി 4.66 ലക്ഷം തടവുകാരാണുള്ളത്.

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

7 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

9 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

9 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago