Categories: Top News

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി

ബെയ്ജിങ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു.

ഇതുവരെ ലോകത്ത് 24,000 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും ജപ്പാനിലും കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ കൊറിയ, വിയറ്റ്നാം, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.

വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി ഭാഗികമായി അടച്ചിടുമെന്ന് ഹോങ്കോങ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു.

അതേ സമയം കൊറോണയെ ഭയന്ന് യാത്രാവിലക്കും വ്യാപാര വിലക്കും ഏര്‍പ്പെടുത്തുന്ന നടപടി ആളുകളില്‍ ഭീതി പടര്‍ത്താനേ ഉപകരിക്കൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇതുവരെ മൂന്നുപേര്‍ക്കാണ് കൊറോണ സ്ഥീരീകരിച്ചത്. മൂന്നുപേരും ചൈനയിലെ വുഹാനില്‍ നിന്ന് വന്നവരാണ്. സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Newsdesk

Recent Posts

കാണാതായ കുട്ടിയെ കണ്ടെത്തി; പ്രതി പിടിയിൽ, അംബർ അലർട്ട് പിൻവലിച്ചു

ഫീനിക്സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്‌ലാനി റോജേഴ്‌സിനെ (3 വയസ്സ്) ഞായറാഴ്ച രാവിലെ ഫീനിക്സിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി.…

9 hours ago

തിങ്കളാഴ്ച ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു; ന്യൂജേഴ്‌സിയിൽ ഏകദേശം 20,000-ത്തിലധികം പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

ന്യൂയോർക്ക് ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും യാത്രാ നിരോധനം ഏർപ്പെടുത്തി.ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ ബ്ലിസാർഡ് (Blizzard)…

9 hours ago

ഡോ. പി. കെ. രമണി അന്തരിച്ചു; തൃശ്ശൂർ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട്

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ചികിത്സകയുമായ ഡോ. പി. കെ. രമണി (72)…

11 hours ago

മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ  ന്യൂയോർക്കിൽ

ന്യൂയോർക്ക് : ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ 16 വരെ…

12 hours ago

‘കാട്ടാളൻ’ ഫുൾ പായ്ക്കപ്പ്

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

12 hours ago

യു.എസ്. ആക്രമണം: ഇറാനിലെ ഇന്ത്യൻ‌ പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം

യുഎസ് ആക്രമണഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ മാർഗങ്ങളിലൂടെ…

12 hours ago