ന്യൂഡൽഹി: ലോകത്താകെ നിയന്ത്രണങ്ങൾ തുടരുമ്പോഴും കോവിഡ് 19നെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നു. ലോകവ്യാപകമായി 2,39,443 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 33,98,458 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച 10,80,101 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
അമേരിക്കയിലാണ് കൂടുൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,31,015 പേർക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. 65,748 പേരാണ് ഇവിടെ കോവിഡ് മൂലം മരിച്ചത്. 161,563 പേർ രോഗമുക്തി നേടി. 903,704 പേർ ഇപ്പോഴും അമേരിക്കയിൽ ചികിത്സയിലാണ്.അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 24,069 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,15,222 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (7,538), മിഷിഗൻ (3,866), മാസച്യുസെറ്റ്സ് (3,716), ഇല്ലിനോയി (2,457), കണക്ടിക്കട്ട് (2,339), പെൻസിൽവാനിയ (2,651), കലിഫോർണിയ (2,111) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
അമേരിക്ക കഴിഞ്ഞാൽ കൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. 28,236 പേരാണ് ഇവിടെ മരിച്ചത്. 2,07,428 പേർക്കു ഇവിടെ രോഗം സ്ഥിരീകരിച്ചു. ഫ്രാൻസിൽ 24,594 പേരും കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങി. ഈ രണ്ടു രാജ്യങ്ങളിലായി പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്.ബ്രിട്ടണിൽ 27,510 പേരാണു കോവിഡിന് ഇരയായത്. ഇതോടെ യൂറോപ്പിലെ രണ്ടാമത്തെ ഉയർന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടൻ. സ്പെയിനിൽ 24,824 പേരും ജർമനിയിൽ 6,736 പേരും കോവിഡ് ബാധിച്ചു മരിച്ചു. ബെൽജിയം (7,703), ഇറാൻ (6,091), ബ്രസീൽ (6,410), നെതർലൻഡ് (4,893), കാനഡ (3,391), തുർക്കി (3,258) എന്നീ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്.
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…