Categories: Top News

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കണ്ണൂർ-4,കാസർഗോഡ്-4,മലപ്പുറം-2,കൊല്ലം-1,തിരുവനന്തപുരം-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

13 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് എന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 353 പേർക്ക് കോവിഡ് 19 (കൊറോണ വൈറസ്‌) ബാധ സ്ഥിരീകരിച്ചു. ഇതിൽ 258 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 8 വിദേശികൾ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24 മണിക്കൂറിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 158 പേരെയാണ്.

സംസ്ഥാനത്ത് ഇപ്പോൾ ആകെ നിരീക്ഷണത്തിലുള്ളത് 1,36,195 പേരാണ്. കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് ചികിത്സക്ക് പോകാനാകാതെ വ്യാഴാഴ്ചയും ഒരാൾ മരണമടഞ്ഞു. ഇത്തരം അടിയന്തര  സന്ദർഭങ്ങളിൽ ആവശ്യമായി വന്നാൽ ഇനി ആകാശമാർഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാളികേരം സംഭരിക്കുന്നതിനു നടപടി സ്വീകരിക്കും,ഈസ്റ്റർ,വിഷു ദിവസങ്ങളിൽ കടകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കണം. ബുക്ക്‌ സ്റ്റാളുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഉത്സവ കാലമാണ്. ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അശ്രദ്ധ കാണിച്ചാൽ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴും നിലവിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

50 mins ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

2 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

3 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

5 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

16 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago