മുംബൈ: ധാരാവിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ശുചീകരണത്തൊഴിലാളിയായ 54 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത് വോര്‍ളി പ്രദേശ് താമസിക്കുന്ന ഇദ്ദേഹം ധാരാവിയിലെ മഹീംഫതക് റോഡിലാണ് ജോലിക്കു പോകുന്നത്.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹം മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ക്വാറന്റൈനിലായിരുന്നു. വ്യാഴാചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഒരാള്‍ മരിച്ചതിന് പിന്നാലെയാണ് പുതിയ കൊവിഡ് കേസ് സ്ഥിരീകരിച്ചത്.
മുന്നൂറോളം ഫ്ളാറ്റുകളുള്ള ഡോ. ബലിഗ നഗര്‍ എസ്.ആര്‍.എ സൊസൈറ്റിയില്‍ താമസക്കുന്ന ആളാണ് മരണപ്പെട്ടത്.
300ല്‍ അധികം കേസുകള്‍ മുംബൈയില്‍ ഉണ്ടെങ്കിലും ധാരാവിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ഒരുദശലക്ഷത്തിലധികം ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മുംബൈയെ കൊവിഡ് 19 ന്റെ ഹോട്ട് സ്പോട്ടായി കണക്കാക്കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ 59 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മൊത്തം 335 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16 പേരാണ് കൊവിഡിനെത്തുടര്‍ന്ന് മരിച്ചത്.
ബുധനാഴ്ച, ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 86 പേരെ സൗത്ത് മുംബൈയിലെ വോര്‍ലി കോളിവാഡ പ്രദേശത്ത് നിന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…