മുംബൈ: പുതിയ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി കൊവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നായ ധാരാവി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പുതിയ കൊവിഡ് കേസുകള്‍ മാത്രമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച 25 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ നിന്നും ഗണ്യമായ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. മൊത്തം 2.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ധാരവിയില്‍ 8 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്.
വെള്ളിയാഴ്ച ഒരു കൊവിഡ് -19 മരണം മാത്രമാണ് ധാരവി റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് ഇപ്പോള്‍ 220 കൊവിഡ് കേസുകളും 14 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കേസുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി സാമൂഹ്യ അകലം അസാധ്യമായ സ്ഥലങ്ങളില്‍ അധികൃതര്‍ സ്‌ക്രീനിംഗ്, ഐസൊല്ഷന്‍, ക്വാറന്റൈന്‍ ടെസ്റ്റിംഗ് എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. മെയ് മൂന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും എന്ന സൂചന നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ശനിയാഴ്ച മുതല്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, ഷോപ്പിങ്ങ് മാളുകള്‍ ഹോട്ട് സ്‌പോട്ട് മേഖലകളിലെ കടകള്‍ എന്നിവയ്ക്ക് ഇളവുകള്‍ ബാധകമല്ല. നഗരപരിധിയ്ക്ക് പുറത്ത് തുറക്കുന്ന കടകള്‍ പകുതി ജീവനക്കാരെ വെച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…