Categories: Top News

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 107 ആയി; മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 107 ആയി. 90 ഇന്ത്യക്കാരും 17 വിദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 31 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗബാധയെ തുടർന്ന് രണ്ടു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ മരണം കോവിഡ് ബാധയെ തുടർന്നാണോ എന്ന് സംശയിക്കുന്നുണ്ട്.

കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖിന്റേതാണ് രാജ്യത്തെ ആദ്യ മരണം.ബുധനാഴ്ചയാണ് ഇയാൾ മരിച്ചത്. സൗദിയിൽ നിന്ന് ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 നാണ് മുഹമ്മദ് ഹുസൈൻ എത്തിയത്.

ഡൽഹി ജനക്പൂരി സ്വദേശിയായ 68 കാരിയാണ് മരിച്ച രണ്ടാമത്തെയാൾ. ഡൽഹി റാം മനോഹർലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാരാഷ്ട്രയിലെ ബുൽധാനയിൽ ഉംറയ്ക്ക് പോയി മടങ്ങിയെത്തി ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കൊറോണയെന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല.

ബുൽധാന ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 71കാരനാണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്. ഉംറ നിർവ്വഹിച്ചശേഷം സൗദി അറേബ്യയിൽനിന്ന് മടങ്ങിയെത്തിയയാൾ രക്തസമ്മർദ്ദത്തെ തുടർന്ന് ബുൽധാനയിലെ സ്വകാര്യ ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.

അതേസമയം ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാനിൽ കുടുങ്ങിക്കിടന്ന 234 ഇന്ത്യാക്കാരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചതായി വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ അറിയിച്ചു.

ഇതിൽ 131 പേര്‍ വിദ്യാർഥികളും 103 പേർ തീർഥാടകരുമാണ്. ഇറ്റലിയിൽ കുടുങ്ങിയ 211 പേരെയും ഇന്ത്യയിൽ തിരിച്ചെത്തിച്ചു. മിലാനിൽ നിന്നും ഇന്ത്യയിലെത്തുന്ന സംഘത്തിൽ 7 സന്നദ്ധ പ്രവർത്തകരുമുണ്ട്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

18 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

19 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago