Categories: Top News

കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 88 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്‌നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 88 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും (ഒരു തൃശൂര്‍, ഒരു ആലപ്പുഴ, ഒരു പാലക്കാട്), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേരുടേയും (2 കാസര്‍ഗോഡ്, ഒരു കോഴിക്കോട്, ഒരു തൃശൂര്‍), പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,747 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,225 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2126 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4734 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,903 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2266 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 38,502 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 37,539 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Newsdesk

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

11 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

11 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

15 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

17 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

23 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

1 day ago