മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം അതിവേഗം ഉയരുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 900ത്തിലേക്കടുത്തു.
കഴിഞ്ഞ ദിവസം മാത്രം 120 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 868 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 52 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ദല്‍ഹിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ 26 നഴ്‌സുമാര്‍ക്കും 3 ഡോക്ടര്‍മാര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ തിങ്കളാഴ്ച അത് 52ആയി ഉയര്‍ന്നു.
ആശുപത്രിയിലേക്കുള്ള പ്രവേശനം പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞിരിക്കുകയാണ്.
അതേസമയം മുംബൈയിലെ ധാരാവിയില്‍ രണ്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലികാ നഗര്‍ ഏരിയയില്‍ ആണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ധാരാവിയിലെ ബാലിക നഗര്‍ മേഖല അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്. ധാരാവിയില്‍ ഇതുവരെ ഏഴുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മുംബൈയില്‍ തന്നെയുള്ള മറ്റു ആശുപത്രിയായ ജസ്‌ലോക് ആശുപത്രിയില്‍ രണ്ടു രോഗികളും 13 ജീവനക്കാരുമടക്കം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിച്ചിരുന്നു. ഇവിടേക്കുള്ള പ്രവേശനവും നിലവില്‍ നിരോധിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം 4281 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതുവരെ 114 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 350 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…