Categories: Top News

ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുൻ ഐടി സെക്രട്ടറി ശിവശങ്കരനെ കസ്റ്റംസ് വീട്ടിൽ തിരികെ എത്തിച്ചു

തിരുവനന്തപുരം: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുൻ ഐടി സെക്രട്ടറി ശിവശങ്കരനെ കസ്റ്റംസ് വീട്ടിൽ തിരികെ എത്തിച്ചു.  കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കരനെ വീടിലെത്തിച്ചത്. 

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ സ്വന്തം കാറിലാണ് ശിവശങ്കർ തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്.  എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി തനിയെ തിരിച്ചു വിടുന്നതിന്റെ ആശങ്ക കണക്കിലെടുത്താണ് കസ്റ്റംസ് തന്നെ ശിവശങ്കരനെ വീട്ടിലെത്തിച്ചത്.  ശിവശങ്കരന്റെ കാർ ഇപ്പോൾ കസ്റ്റംസ് ഓഫീസ് വളപ്പിലാണ് ഉള്ളത്. 

മാധ്യമങ്ങളുടെ കണ്ണിൽപെടാതെ വീടിന്റെ പിന്നിലെ വഴിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കരനെ വീട്ടിലെത്തിച്ചത്.  മിക്കവാറും ഇന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.  മാത്രമല്ല ചോദ്യം ചെയ്യൽ വീണ്ടും തുടരുമെന്നാണ് റിപ്പോർട്ട്.  സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായുള്ള ശിവശങ്കരന്റെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ശിവശങ്കരനെ ചോദ്യം ചെയ്തത്. 

മാത്രമല്ല ശിവശങ്കരനും പ്രതികളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.  സെക്രട്ടേറിയറ്റിന് സമീപം ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റിന് നേരെയുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.  ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ ഈ ഹോട്ടലിൽ എത്തിയ നാലുപേരെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.  ഇതെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കരനോട് ചോദിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 

ഡിആർഐ ഉദ്യോഗസ്ഥരും ശിവശങ്കരനെ ചോദ്യം ചെയ്യാൻ എത്തിയിരുന്നു,  ശിവശങ്കരന് സ്വർണ്ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.   

Newsdesk

Recent Posts

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

1 hour ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

2 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

2 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

2 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

2 hours ago

അമ്മയെ മർദ്ദിക്കുന്നത് കണ്ട 11-കാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു

ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…

3 hours ago