തിരുവനന്തപുരം: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുൻ ഐടി സെക്രട്ടറി ശിവശങ്കരനെ കസ്റ്റംസ് വീട്ടിൽ തിരികെ എത്തിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കരനെ വീടിലെത്തിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ സ്വന്തം കാറിലാണ് ശിവശങ്കർ തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്. എന്നാൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി തനിയെ തിരിച്ചു വിടുന്നതിന്റെ ആശങ്ക കണക്കിലെടുത്താണ് കസ്റ്റംസ് തന്നെ ശിവശങ്കരനെ വീട്ടിലെത്തിച്ചത്. ശിവശങ്കരന്റെ കാർ ഇപ്പോൾ കസ്റ്റംസ് ഓഫീസ് വളപ്പിലാണ് ഉള്ളത്.
മാധ്യമങ്ങളുടെ കണ്ണിൽപെടാതെ വീടിന്റെ പിന്നിലെ വഴിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കരനെ വീട്ടിലെത്തിച്ചത്. മിക്കവാറും ഇന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല ചോദ്യം ചെയ്യൽ വീണ്ടും തുടരുമെന്നാണ് റിപ്പോർട്ട്. സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായുള്ള ശിവശങ്കരന്റെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ശിവശങ്കരനെ ചോദ്യം ചെയ്തത്.
മാത്രമല്ല ശിവശങ്കരനും പ്രതികളുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. സെക്രട്ടേറിയറ്റിന് സമീപം ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റിന് നേരെയുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ജൂലായ് ഒന്ന്, രണ്ട് തീയതികളിൽ ഈ ഹോട്ടലിൽ എത്തിയ നാലുപേരെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കരനോട് ചോദിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഡിആർഐ ഉദ്യോഗസ്ഥരും ശിവശങ്കരനെ ചോദ്യം ചെയ്യാൻ എത്തിയിരുന്നു, ശിവശങ്കരന് സ്വർണ്ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…