ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത ത്രികോണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആദ്യഫലങ്ങള്‍ വന്നു തുടങ്ങി. എട്ട് മണിക്ക് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന ആകംക്ഷയിലാണ് വോട്ടര്‍മാരും രാഷ്ട്രീയ നിരീക്ഷകരും.
ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയെങ്കില്‍ ബി.ജെ.പി ഭരണ പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഭരണം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വലിയ ആകാംക്ഷ നിലനില്ക്കുന്നുണ്ടെങ്കില് കൂടി വോട്ടിംഗ് ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുകയാണ് ചെയ്തത്.
ഒപ്പം തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടിംഗ് ശതമാനം പുറത്ത് വിടാത്തതും വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.
സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അന്നേദിവസം തന്നെ പോളിംഗിന്റെ ഔദ്യോഗിക കണക്കുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ദല്‍ഹിയില്‍ പോളിംഗ് കഴിഞ്ഞ് 22 മണിക്കൂറുകള്‍ പിന്നിട്ടിട്ടും കണക്കുകള്‍ പുറത്തുവിട്ടിരുന്നില്ല.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…