കൊച്ചി: നന്നായി റോഡു നിർമാണം നടത്താനാവില്ലെങ്കിൽ എൻജിനീയർമാർ ജോലി രാജി വച്ചു പോകുന്നതാണ് നല്ലതെന്നും കഴിവുള്ള നിരവധി എൻജിനീയർമാർ പുറത്തു നിൽക്കുമ്പോൾ അവർക്ക് അവസരം നൽകുകയാണു വേണ്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാനത്തു വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള റോഡുകളുടെ അറ്റകുറ്റ പണി വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
നല്ല റോഡുകൾ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തതെന്നും കഴിഞ്ഞ വർഷം കോടതി ഇടപെട്ടു നിർമാണം നടത്തിയവ മാസങ്ങൾക്കകം തകർന്നെന്നും വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴിൽ ഇല്ലെന്നു കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് വിമർശനമായി ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങൾ നടപ്പാക്കുകയാണു വേണ്ടതെന്നു കോടതി വ്യക്തമാക്കി. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട് എന്നു കോടതി ചൂണ്ടിക്കാണിച്ചു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…