gnn24x7

കൊച്ചി റോഡുകളുടെ ശോചനീയാവസ്ഥ; റോഡ് പണിയാൻ അറിയില്ലെങ്കിൽ എന്‍ജിനീയര്‍മാര്‍ രാജി വയ്ക്കണമെന്ന് ഹൈക്കോടതി

0
278
gnn24x7

കൊച്ചി: നന്നായി റോഡു നിർമാണം നടത്താനാവില്ലെങ്കിൽ എൻജിനീയർമാർ ജോലി രാജി വച്ചു പോകുന്നതാണ് നല്ലതെന്നും കഴിവുള്ള നിരവധി എൻജിനീയർമാർ പുറത്തു നിൽക്കുമ്പോൾ അവർക്ക് അവസരം നൽകുകയാണു വേണ്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാനത്തു വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ള റോഡുകളുടെ അറ്റകുറ്റ പണി വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.

നല്ല റോഡുകൾ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തതെന്നും കഴിഞ്ഞ വർഷം കോടതി ഇടപെട്ടു നിർമാണം നടത്തിയവ മാസങ്ങൾക്കകം തകർന്നെന്നും വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴിൽ ഇല്ലെന്നു കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് വിമർശനമായി ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങൾ നടപ്പാക്കുകയാണു വേണ്ടതെന്നു കോടതി വ്യക്തമാക്കി. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട് എന്നു കോടതി ചൂണ്ടിക്കാണിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here