ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. തൊടുപുഴയിൽ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം.
രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല.
നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ് മാമാ ങ്കം Ladies Premier League…
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…
ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' (Mother Mary Comes to Me)…