Top News

ജിമെയിൽ ഫിഷിംഗ് വ്യാപകമാകുന്നു; ജിമെയിൽ അക്കൗണ്ടുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള “ഫിഷിംഗ്” ആക്രമണങ്ങളിൽ അടുത്തിടെയുണ്ടായ വർദ്ധനവിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഗൂഗിൾ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു. ഏറ്റവും പുതിയ ഫിഷിംഗ് ഇമെയിലുകൾ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ മോഷ്ടിക്കുന്നതിനായി ഔദ്യോഗിക ഗൂഗിൾ സപ്പോർട്ടിൽ നിന്ന് വരുന്നതായി തോന്നിപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യഥാർത്ഥ ഗൂഗിൾ സുരക്ഷാ പ്രോട്ടോക്കോളുകൾ പോലെ കാണപ്പെടുന്ന ഇവ ഉപയോക്താക്കളെ കബളിപ്പിച്ച് അവരുടെ യൂസർനെയിമും പാസ്‌വേഡും തട്ടിയെടുക്കുന്നു. ഇത് വഴി തട്ടിപ്പുകാർക്ക് ഉപഭോക്താക്കളുടെ ഗൂഗിൾ അക്കൗണ്ടിലേക്കും ആക്‌സസ് ലഭിക്കുന്നു.

എല്ലാ ഉപയോക്താക്കളും ഒരു റിക്കവറി ഫോണ്‍ നമ്പറോ അല്ലെങ്കില്‍ ഈമെയിലോ അവരുടെ അക്കൗണ്ടില്‍ സെറ്റ് ചെയ്തിരിക്കണമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. ഈ സംവിധാനം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് അവ കൂട്ടിച്ചേര്‍ക്കണം എന്നും കമ്പനി ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ മൊത്തം 180 കോടി ഉപയോക്താക്കളെയും ഉന്നം വെച്ചുകൊണ്ട് വളരെ സങ്കീര്‍ണ്ണമായ ഒരു ആക്രമണം നടക്കുന്നുണ്ട് എന്ന് ഗൂഗിള്‍ സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതിയ പ്രസ്താവന പുറത്തു വരുന്നത്. ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ് ഫോം ആയ എഥേറിയത്തിന്റെ ഡെവലപ്പര്‍മാരില്‍ ഒരാളായ നിക്ക് ജോണ്‍സനാണ് ആദ്യമായി ഫിസിംഗ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ജീമെയിലില്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു വ്യാജ ഈമെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജോണ്‍സന്‍ ഇക്കാര്യം പുറത്ത് അറിയിച്ചത്.

അക്കൗണ്ട് ഉപേക്ഷിക്കണമെന്ന ഉത്തരവ് ഉടന്‍ നല്‍കുമെന്നായിരുന്നു ആ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇത്തരത്തില്‍ ചിലരെ പ്രത്യേകം ഉന്നം വച്ചുകൊണ്ടുള്ള തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും, ജീമെയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമാണ് ഗൂഗിള്‍ വക്താവ് അറിയിച്ചത്. അതിനിടയില്‍ ടു ഫാക്റ്റര്‍ ഓഥെന്റിക്കേഷന്‍ ക്രമീകരിക്കാന്‍ ഗൂഗിള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുക വഴി ഇത്തരത്തിലുള്ള ഫിസിംഗ് ആക്രമണങ്ങളില്‍ നിന്നും വലിയൊരു അളവ് വരെ സംരക്ഷണം നേടാനാകുമെന്നും വക്താവ് അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

3 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

17 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

21 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

21 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

21 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

21 hours ago