Global News

മാർ സ്ലീവാ മെഡിസിറ്റിയിൽ ഓവേറിയൻ കാൻസർ പഠന സെമിനാർ നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാ​ഗത്തിന്റെയും ഒബ്സ്റ്റട്രിക്സ്, ​ഗൈനക്കോളജി വിഭാ​ഗത്തിന്റെയും നേതൃത്വത്തിൽ കോട്ടയം ഒ ആൻഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിൻ കാൻസർ എന്ന വിഷയത്തിൽ പഠന സെമിനാർ നടത്തി. മാർ സ്ലീവാ കാൻസർ  കെയർ ആൻഡ് റിസർ‌ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാൻസർ കെയർ സീരീസിന്റെ ഭാ​ഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ഐ.എം.എ പാലാ പ്രസിഡന്റ് ഡോ.കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഓവേറിയൻ കാൻസർ ചികിത്സാരം​ഗത്തെ നൂതന രീതികളും ആശയങ്ങളും പങ്ക് വയ്ക്കുന്ന പഠന സെമിനാറുകൾ ആരോ​ഗ്യപ്രവർത്തകർക്കു പ്രോൽസാഹനം പകരുന്നതാണെന്നു അദ്ദേ​ഹം പറഞ്ഞു.ആശുപത്രി ഓങ്കോളജി വിഭാ​ഗം മേധാവി ഡോ.റോണി ബെൻസൺ, കോട്ടയം ഒ ആൻഡ് ജി സൊസൈറ്റി പ്രസിഡന്റ് ഡോ.അനിത കെ.​ഗോപാൽ, ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ‍ഡോ.പോളിൻ ബാബു, ഒബ്സ്ട്രിക്സ് ആൻഡ് ​ഗൈനക്കോളജി വിഭാ​ഗം മേധാവി ഡോ.അജിത കുമാരി എന്നിവർ പ്രസം​ഗിച്ചു. ഓവേറിയൻ കാൻസറുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിൽ ആശുപത്രി ​ഗൈനക്കോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ടി.​ഗീത, ലബോറട്ടറി മെഡിസിൻ ആൻഡ് പതോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.റോസമ്മ തോമസ്, റേഡിയോ​‍ഡയ​ഗ്നോസിസ് ആൻഡ് ഇമേജിം​ഗ് വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.രചന ജോർജ്, തിരുവനന്തപുരം ആർ.സി.സിയിലെ അസോസിയേറ്റ് പ്രഫസർ ഡോ.ശിവരഞ്ജിത്ത് പി,അഡീഷണൽ പ്രഫസർമാരായ ഡോ.രമ.പി, ഡോ.ലക്ഷ്മി ഹരിദാസ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. വിവിധ ആശുപത്രികളിൽ നിന്നുള്ള ​ഓങ്കോളജി, ഒബസ്റ്റട്രിക്സ് , ​ഗൈനക്കോളജി വിഭാ​ഗങ്ങളിലെ ഡോക്ടർമാർ ചർച്ചകളിൽ പങ്കെടുത്തു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

12 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

13 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

16 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago