യുഎസിൽ താമസമാക്കിയ വിദേശീയർക്ക് ഇനി നാട്ടിലേക്ക് പണമയയക്കണമെങ്കിൽ അഞ്ച് ശതമാനം നികുതി അടയ്ക്കണമെന്ന നിയമവുമായി അമേരിക്ക. ഇന്ത്യൻ പൗരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം സമീപ വർഷങ്ങളായി വർദ്ധിച്ചു വരുന്നത് കൊണ്ട് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണമയ്ക്കുന്ന വിദേശരാജ്യങ്ങളിൽ ഒന്ന് അമേരിക്കയാണ്. അതു കൊണ്ട് തന്നെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് സ്ഥിരമായി പണമിടപാടുകൾ നടത്തുന്ന ഇന്ത്യൻ പൗരൻമാർക്കുള്ള തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നിയമം. 2017ലെ ടാക്സ് കട്ട് ആന്റ് ജോബ് ആക്ടിന്റെ ഭാഗമായാണ് ഈ നിയമം നിലവിൽ കൊണ്ടുവരുന്നത്.
ഇന്ത്യയിലെ വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 45 ലക്ഷത്തോളം ഇന്ത്യക്കാരാണ് നിലവിൽ അമേരിക്കയിലുള്ളത്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2023-2024 സാമ്പത്തിക വർഷം പ്രസിദ്ധീകരിച്ച റെമിറ്റൻസ് സർവ്വേ പ്രകാരം അമേരിക്കയിൽ നിന്ന് ഏകദേശം 28 ശതമാനം പണം കഴിഞ്ഞ വർഷം മാത്രമായി ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. നിലവിൽ വരുന്ന പക്ഷം നാട്ടിലേക്ക് പണമയക്കണമെങ്കിൽ ഏകദേശം നൂറു കോടി മേലെ നികുതി ഇന്ത്യ പൗരന്മാർ മാത്രം അടക്കേണ്ടി വരും. അമേരിക്കൻ പ്രസിഡന്റിന്റെ വൺ, ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന നികുതി നയരേഖയിൽ ആണ് ഈ നിയമവും ഉൾപ്പെടുക.
നിയമത്തിൽ ഇളവോ പരിധിയോ നിശ്ചയിക്കാത്തതിനാൽ എല്ലാത്തരത്തിലുള്ള പണമിടപാടിനെയും ഇത് ബാധിക്കാം. അമേരിക്കൻ പൗരന്മാർക്ക് വിദേശരാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പണമയക്കുന്നതിനോ, അമേരിക്കയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പണമയക്കുന്നതിനോ ഈ നിയമം ബാധകമല്ല. മെയ് മാസത്തിൽ തന്നെ ഈ നിയമം പാസാക്കാനുള്ള ശ്രമത്തിലാണ് യുഎസ് സർക്കാർ. ജൂൺ-ജൂലൈ മാസത്തോടെ ഈ നിയമം പ്രാബല്യത്തൽ വന്നേക്കുമെന്നാണ് സൂചന.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…