ലോകത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 52,000 ല്‍ അധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റ് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ ഇതുവരെ 2,40,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്.
സ്‌പെയിനിലും ഇറ്റലിയിലും മരണ സംഖ്യ ഉയരുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ഇതുവരെ 13,900 പേരാണ് മരിച്ചത്. എന്നാല്‍, രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ നേരിയ കുറവ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
കൊവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ ആരോഗ്യ രംഗം കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ സാമ്പത്തിക രംഗം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. 66 ലക്ഷത്തോളം പേര്‍ക്ക് പ്രതിവാരം തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചതിനേക്കാള്‍ ഇരട്ടിയാണ് ഈ ആഴ്ചയിലെ കണക്ക്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്‌പെയിനില്‍ ഒറ്റ ദിവസം മരണമടഞ്ഞത് 950 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ പതിനായിരത്തിലേക്ക് ഉയര്‍ന്നു. വൈറസ് വ്യാപനവും മരണ സംഖ്യയുടെ ഉയര്‍ച്ചയും ആരോഗ്യ പ്രവര്‍ത്തകരെ കടുത്ത ആശങ്കയിലാഴ്ത്തുന്നുണ്ട്.
സ്‌പെയിനിലും തൊഴില്‍ നഷ്ടം രൂക്ഷമാണ്. ഒമ്പത് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് സാമൂഹിക സുരക്ഷാ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…