Top News

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്

ന്യൂദല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധം നടത്തുന്നതും അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്ന് ഗ്രെറ്റ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഏത് ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം ഇതെന്നും ഗ്രേറ്റ കുറിച്ചു.

ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ദിശയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ദിഷയെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കര്‍ഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കും പ്രചാരണത്തിനും പിന്തുണ തേടിയുളള ടൂള്‍ കിറ്റ് ഗ്രേറ്റയാണ് പുറത്തുവിട്ടത്. അതേസമയം ദിഷയെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രംഗത്തെത്തിയിരുന്നു.

Newsdesk

Recent Posts

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

3 mins ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

15 mins ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

19 mins ago

അമ്മയെ മർദ്ദിക്കുന്നത് കണ്ട 11-കാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു

ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…

24 mins ago

പെൻസിൽവേനിയയിൽ ട്രാഫിക് പരിശോധനയ്ക്കിടെ സ്റ്റേറ്റ് ട്രൂപ്പർ വെടിയേറ്റു മരിച്ചു

പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു.…

27 mins ago

കിണ്ടി; ചാക്കുപറമ്പിൽ കുടുംബത്തിന്റെ പ്രിയപ്പെട്ട പൈതൃകമുദ്ര

സി.വി.സാമുവൽ, ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്.എ 2024-ൽ എന്റെ മകൻ ഷിബു സാമുവൽ എന്നോട് പതുക്കെ ചോദിച്ചു, "ഡാഡി, നമ്മുടെ കുടുംബത്തിൽ…

29 mins ago