ലക്നൗ: ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രതികളെ രക്ഷിക്കാൻ വേണ്ടി പോലീസിൻറെ ഭാഗത്തുനിന്നും നീക്കങ്ങൾ നടക്കുന്നു എന്ന ആരോപണങ്ങൾ ശക്തമാക്കുന്നതിന് ഇടയിലാണ് പോലീസ് ഫോറൻസിക് റിപ്പോർട്ട് ബലാത്സംഗം നടന്നിട്ടില്ലെന്ന് പുറത്തുവിട്ടത്. വളരെ ധൃതിപ്പെട്ട് ആണ് പെൺകുട്ടിയുടെ ശരീരം പോലീസ് ബന്ധുക്കളുടെ അനുമതി പോലുമില്ലാതെ അഗ്നിക്കിരയാക്കിയത്. ഇതിലും ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. ഇതിനിടയിലാണ് നാടകീയമായി പോലീസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വിട്ടത്.
പെൺകുട്ടിയുടെ ശരീര ഭാഗത്തുനിന്നും പുരുഷ ബീജത്തിന് ശ്രവങ്ങളൊന്നും കിട്ടിയില്ലെന്നും പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നുമാണ് ഉത്തർപ്രദേശ് എഡിജിപി പ്രശാന്ത് കുമാർ വാർത്ത ഏജൻസികളോട് അഭിപ്രായപ്പെട്ടത്. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന പേരിൽ മനപ്പൂർവ്വം വിവാദങ്ങളും പ്രക്ഷോഭങ്ങളും ജാതീയ പ്രശ്നങ്ങളും ഉണ്ടാക്കി വിടുകയാണെന്ന് ആരോപണം അദ്ദേഹം ഉന്നയിച്ചു. ഇത്തരം ജാതീയ സംഘർഷങ്ങൾ ഗൂഢാലോചന പ്രകാരം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം അമ്മയോടു കൂടി പുല്ലരിയാൻ പോയ പെൺകുട്ടിയെ അമ്മ പോലുമറിയാതെ സ്ഥലത്തുനിന്നും ഒന്നും രഹസ്യമായി പിടിച്ചുവലിച്ച് കാട്ടിനുള്ളിലേക്ക് കൊണ്ടുപോയിട്ട് നാല് പേർ ബലാത്സംഗം ചെയ്തുവെന്ന പരാതി ഉയർന്നത്. തുടർന്ന് പെൺകുട്ടിയുടെ നാവ് മുറിച്ചുമാറ്റപ്പെട്ട ഉണ്ടായിരുന്നു അതീവ ഗുരുതര പരിക്കുകളോടെ കൈകളും കാലുകളും തകർന്ന അവസ്ഥയിൽ പെൺകുട്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി . തുടർന്ന് അലിഗഡ് ജെ.എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്റർ ഇല്ലായിരുന്നു പെൺകുട്ടി ചൊവ്വാഴ്ച ഓടുകൂടി മരണത്തിന് കീഴടങ്ങി.
രാജ്യത്തുടനീളം ബലാത്സംഗങ്ങൾ ക്കെതിരെ ശക്തമായ മുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും ഈ ദിവസങ്ങളായി നടന്നു. എന്നാൽ പോലീസ് മനപൂർവ്വം പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ആണെന്ന് വ്യാപകമായ പരാതിയുണ്ട്. ബന്ധുക്കളുടെ പൂർണമായ സമ്മതമില്ലാതെ അർദ്ധ രാത്രിക്ക് രാത്രി തന്നെ പൊലീസ് മൃതദേഹം കത്തിക്കുകയാണ് ഉണ്ടായത്. ഇതിലും വ്യാപകമായ പ്രതിഷേധം നിലനിൽക്കുകയാണ് പോലീസിൻറെ ഇത്തരത്തിലുള്ള സമീപനങ്ങൾ പുറത്തേക്ക് വന്നത്.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…