എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്സി ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും ലയിച്ചു. ശനിയാഴ്ചയോടെയാണ് ലയന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ് നടന്നത്. 2022 ഏപ്രിൽ നാലിനാണ് എച്ച്ഡിഎഫ്സി ബാങ്ക് ലയന നടപടികൾക്ക് കരാർ ആയത്.
ലയന ശേഷം എച്ച്ഡിഎഫ്സി ലോകത്തിലെ വലിയ ബാങ്കുകളിലൊന്നായി മാറും. ആഗോളതലത്തിൽ അമേരിക്കൻ, ചൈനീസ് വായ്പാ ദാതാക്കൾക്ക് പുതിയ വെല്ലുവിളിയായിരിക്കും എച്ച്ഡിഎഫ്സി ഉയർത്തുക. ജെപി മോർഗൻ ചേസ് ആൻഡ് കോ., ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ എന്നിവയ്ക്ക് പിന്നിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി. ബ്ലൂംബർഗ് കണക്ക് പ്രകാരം ഏകദേശം 172 ബില്യൺ ഡോളറാണ് മൂല്യം.
പുതിയ എച്ച്ഡിഎഫ്സി ബാങ്കിന് ഏകദേശം 120 ദശലക്ഷംഉപഭോക്താക്കളുണ്ടാകും. ബ്രാഞ്ചുകൾ 8,300ൽ അധികം ആക്കി ഉയർത്തുകയും 1,77,000ൽ അധികം ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…