ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതര്‍ നാലുലക്ഷം കടന്നു. മരണം 13,000ൽ ഏറെ. രോഗികള്‍ മൂന്നുലക്ഷത്തിൽനിന്ന് നാലുലക്ഷമായത് എട്ട് ദിവസംകൊണ്ട്. നിലവിൽ പ്രിതിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 14,000 രോഗികളും നാനൂറിനടുത്ത് മരണവും. അടച്ചിടല്‍ ഇളവ് നല്കിയ ജൂൺ എട്ടിനുശേഷമുള്ള 12 ദിവസത്തിനിടെ 1.43 ലക്ഷത്തിലേറെ രോഗികള്‍, 5800ൽ ഏറെ മരണം.
ജനുവരി 30ന് ആദ്യ കോവിഡ് രോഗി റിപ്പോർട്ടുചെയ്‌തശേഷം 109 ദിവസമെടുത്താണ് ആകെ രോഗികള്‍ ഒരു ലക്ഷമെത്തിയത്. രണ്ടുലക്ഷമെത്താൻവേണ്ടി വന്നത് 25 ദിവസം.10 ദിവസംകൊണ്ട് മൂന്നുലക്ഷമെത്തി. ഇപ്പോൾ വേണ്ടിവന്നത് എട്ടു ദിവസംമാത്രം.ഈ തോത് തുടർന്നാൽ അടുത്ത ഞായറാഴ്‌ചയോടെ രോഗികള്‍ അഞ്ചുലക്ഷമാകും. നിലവിൽ മൂന്നുദിവസത്തിനിടെ ആയിരം മരണംവീതം റിപ്പോർട്ട് ചെയ്യുന്നു. ഈ തോത് തുടർന്നാൽ അടുത്ത വെള്ളിയാഴ്‌ചയോടെ ആകെ മരണം 15,000 കടക്കും. രോഗികളുടെ ആഗോള പട്ടികയിൽ നാലാമതാണ് ഇന്ത്യ. കോവിഡ് മരണങ്ങളില്‍ എട്ടാമതും. ഏഷ്യൻ രാജ്യങ്ങളിൽ മരണങ്ങളിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നിൽ.
സംസ്ഥാനങ്ങളിലെ കണക്കു പ്രകാരം വെള്ളിയാഴ്ച 14,740 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 375 മരണം, 14,516 രോഗികള്‍. സർക്കാർ കണക്കിൽ ഒറ്റ ദിവസം ഇത്രയധികം രോഗികള്‍ ആദ്യം. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം വെള്ളിയാഴ്ച 14,740 രോഗികള്‍. മഹാരാഷ്ട്രയ്ക്കു പുറമെ, ഡൽഹിയിലും പ്രതിദിന രോഗികള്‍ 3000 കടന്നു. മഹാരാഷ്ട്രയിൽ രോഗികള്‍ ഒന്നരലക്ഷത്തിലേക്ക്. മരണം ആറായിരത്തോടടുത്തു. തമിഴ്‌നാട്ടിലും ഡൽഹിയിലും അര ലക്ഷം പിന്നിട്ടു. ഗുജറാത്ത് (26,000), ഉത്തർപ്രദേശ് (17,000), രാജസ്ഥാൻ (14,000), ബംഗാൾ (13,000 ), മധ്യപ്രദേശ് (11,000) എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുന്നു. മുംബൈയിൽമാത്രം ആകെ രോഗികള്‍ 65,000 കടന്നു. ഡൽഹി (55,000), ചെന്നൈ (39,000), അഹമ്മദാബാദ് (18,000) എന്നീ നഗരങ്ങളിലും സ്ഥിതി മോശം.
ഡൽഹിയിലും അയൽസംസ്ഥാനമായ ഹരിയാനയിലും കഴിഞ്ഞയാഴ്ച കോവിഡ് വ്യാപനം അതിതീവ്രമായി. ഒരാഴ്‌ചയ്ക്കിടെ ഡൽഹിയിൽ 16292 പുതിയ രോഗികള്‍. വെള്ളിയാഴ്‌ചവരെയുള്ള ആകെ 53116 രോഗികളില്‍ മൂന്നിലൊന്നിനും വൈറസ്ബാധയുണ്ടായത് ജൂൺ 13 മുതലുള്ള ഒരാഴ്‌ചയ്ക്കിടെ. ആകെ മരണത്തിന്റെ 40 ശതമാനത്തിലേറെ സംഭവിച്ചത് കഴിഞ്ഞ ആഴ്ചയില്‍. വെള്ളിയാഴ്‌ചവരെ മരണം 2036. ഒരാഴ്ചയ്ക്കിടെ മരണം 821.കഴിഞ്ഞയാഴ്ച ഡൽഹിയേക്കാൾ രോഗികളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിൽമാത്രം. എന്നാൽ, അവിടെ നേരത്തേതന്നെ രോഗികൾ ക്രമാതീതമായി ഉയർന്നിരുന്നു. നിലവിൽ കോവിഡ് വളർച്ചനിരക്ക് കുറഞ്ഞ തോതിലാണ്. രോഗവളർച്ചനിരക്കിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിൽ എട്ടാമതാണ് ഡൽഹി.
ഹരിയാനയില്‍ ആകെ രോഗികളില്‍ മൂന്നിലൊന്നിനും വൈറസ്ബാധയുണ്ടായത് കഴിഞ്ഞയാഴ്ച. ജൂൺ 13നുശേഷമുള്ള ഏഴുദിവസങ്ങളിൽ 3409 പുതിയ രോഗികള്‍. വെള്ളിയാഴ്ച ആകെ രോഗികള്‍ 9743. ആകെ 144 മരണത്തില്‍ 74ഉം ഒരാഴ്‌ചയ്ക്കിടെ. ഹരിയാനയിൽ രോഗികള്‍ പതിനായിരത്തോട് അടുത്തതോടെ ഏറ്റവും കൂടുതൽ രോഗികളുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ഗുഡ്‌ഗാവ്, ഫരീദാബാദ് മേഖലകളിലാണ് ഹരിയാനയിൽ കോവിഡ് സ്ഥിതി രൂക്ഷം.
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…