ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,977 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 138,845 ആയി. 154 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,221 ആയി.
57,721 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച 3,041 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട്ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 50,231 ആയി. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മഹാരാഷ്ട്രയില്‍ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശാക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം പൊതുമരാമത്ത് മന്ത്രിയാണിപ്പോള്‍.
സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതിന് ശേഷവും ഇദ്ദേഹം സ്വദേശമായ മറാത്ത്വാഡയില്‍നിന്നും മുംബൈയിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നെന്നാണ് വിവരം. ഇദ്ദേഹത്തെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…