ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 1.58 ലക്ഷം കടന്നു. ബുധനാഴ്ച 24 മണിക്കൂറിനിടെ 7,270 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണം 187. ഇത്രയുമധികം രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്. മരണം 4500 കവിഞ്ഞു.
ഇതുവരെ 1,58,086 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,534 പേർ രോഗബാധിതരായി മരിച്ചു. രോഗമുക്തരായവരുടെ എണ്ണം 67,749 ആയി. നിലവിൽ 85,792 പേരാണ് ചികിത്സയിലുള്ളത്.മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ളത്. ഇവിടെ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 2,190 പേർക്കാണ് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 105 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56,948 ആയും മരണസംഖ്യ 1,897 ആയും ഉയർന്നു.
തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 18,545 ആയി. മരണം 136. രോഗം ഭേദമായവർ 9,909. പുതുതായി 817 പേർക്കാണ് രോഗം കണ്ടെത്തിയത്. ആറു പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 792 പേർക്കാണ് രോഗം കണ്ടെത്തിയത്. 15 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 15,257 ആയും മരണസംഖ്യ 303 ആയും ഉയർന്നു. 7,264 പേർ രോഗത്തെ അതിജീവിച്ചു.
ഗുജറാത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 15,205 ആയി. മരണം 938. ഇന്നലെ 376 രോഗബാധയും 23 മരണവും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ 7,816 പേർക്ക് രോഗംബാധിച്ചതിൽ 172 പേർ മരിച്ചു. മധ്യപ്രദേശിൽ ഇതുവരെ 7,261 പേർക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 313.ഉത്തർപ്രദേശിൽ രോഗം ബാധിച്ചവർ 6,991. മരണം 182. പശ്ചിമ ബംഗാളിൽ രോഗം ബാധിച്ചവർ 4,192. മരണം 289. ആന്ധ്രപ്രദേശിൽ 3117 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതിൽ 58 പേർ മരിച്ചു. ബിഹാറിൽ 3,036 പേർക്ക് രോഗംബാധിച്ചതിൽ 15 പേർ മരിച്ചു. കർണാടകയിൽ രോഗം ബാധിച്ചവർ 2,418. മരണം 47. പഞ്ചാബിൽ രോഗം ബാധിച്ചവർ 2,139. മരണം 40.
കോവിഡ് ആഗോള മരണനിരക്ക് 3.60 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 3,57,413 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 57,88,503 പേർക്കാണ് ഇതുവരെ രോഗംം ബാധിച്ചത്. 24,97,375 പേർ ഇതുവരെ രോഗമുക്തി നേടി.വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-17,45,803, ബ്രസീൽ-4,14,661, റഷ്യ-3,70,680, സ്പെയിൻ-2,83,849, ബ്രിട്ടൻ-2,67,240, ഇറ്റലി-2,31,139, ഫ്രാൻസ്-1,82,913, ജർമനി-1,81,895, തുർക്കി-1,59,797, ഇന്ത്യ-1,58,086, ഇറാൻ-1,41,591, പെറു-1,35,905, കാനഡ-87,519, ചൈന-82,995, ചിലി-82,289.
ബ്ലാഞ്ചാർഡ്സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…