ന്യൂദല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ. 2,43,733 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സ്‌പെയിനില്‍ 2,40,978 പേര്‍ക്കും. ഇതോടെ ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
ജോണ്‍ ഹോപിങ്‌സ് യൂണിവേഴ്‌സിറ്റിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ശനിയാഴ്ച ഇറ്റലിയെയും മറികടന്നു. 9,887 പേര്‍ക്കാണ് ഇന്ത്യയില്‍ ഒറ്റ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അടുപ്പിച്ച മൂന്നാം ദിവസവും 9,000 കടന്നു.
അതേസമയം, ഇതിന് വിരുദ്ധമായി വൈറസിന്റെ വ്യാപന നിരക്ക് രാജ്യത്ത് കുറയുന്നുമുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം 9000ത്തിനും പതിനായിരത്തിനും ഇടയില്‍ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നിട്ടും രാജ്യത്തെ വ്യാപന നിരക്ക് അരശതമാനമായി കുറഞ്ഞു.
ലോകത്താകമാനം 6,700,000 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 394,875 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,746,192 പേര്‍ ഇതിനോടകം രോഗമുക്തി നേടി.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…