Categories: Top News

രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഒരുലക്ഷം കൊവിഡ് രോഗികള്‍; കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷം പിന്നിട്ടു

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്.

ജനുവരി 30 ന് കേരളത്തില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ഒരുലക്ഷം രോഗികളാകാന്‍ 100 ദിവസമെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിവസവും 9000 ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിക്കുന്നത്.

വ്യാഴാഴ്ച രാജ്യത്ത് ആദ്യമായി ഒറ്റദിനം 10000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് രോഗികളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ.

നിലവില്‍ 3,09603 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. ഇതുവരെ 77,32485 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 428236 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 2,116,922 പേര്‍ക്കാണ് നിലവില്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 116,825 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ ആഘാതം അമേരിക്കയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വെള്ളിയാഴ്ച പറഞ്ഞിരുന്നു.

കൊവിഡ് ഗുരുതരമായി ബാധിച്ച മറ്റൊരു രാജ്യം ബ്രസിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍.

829,902 കൊവിഡ് കേസുകളാണ് ബ്രസിലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 41,901 ആളുകള്‍ കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചിട്ടുണ്ട്.

പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ള റഷ്യയില്‍ 511,423 കൊവിഡ് കേസുകളാണുള്ളത്. 6,715 ആളുകളാണ് മരിച്ചത്.



Newsdesk

Recent Posts

അയർലണ്ടിൽ ‘ഇസ്ലാമിക് ലേബർ പാർട്ടി’ വിവാദത്തിൽ; ശരിഅത്ത് അധിഷ്ഠിത രാഷ്ട്രീയ പരിഷ്കാരമെന്ന് വെബ്സൈറ്റ്

അയർലണ്ടിൽ 'ഇസ്ലാമിക് ലേബർ പാർട്ടി ഓഫ് അയർലണ്ട്' (Islamic Labour Party of Ireland) എന്ന പേരിൽ പ്രചരിക്കുന്ന രാഷ്ട്രീയ…

3 hours ago

റോണി ഡേവിഡ് രാജ് നായകനാകുന്ന ‘സത്യമേവ’ നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ് ആരംഭിക്കും

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ആറ് എപ്പിസോഡുകളുള്ള കോർട്ട്റൂം ഡ്രാമ 'സത്യമേവ' നവംബർ 27ന് മലയാളം ZEE 5ൽ സ്ട്രീമിംഗ്…

12 hours ago

അയർലണ്ടിൽ First-Time Buyers-ന്റെ ശരാശരി വരുമാനം €82,600 ആയി ഉയർന്നു; ഡബ്ലിനിൽ €1.2 ലക്ഷത്തിന് മുകളിൽ!

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വരുമാനത്തിൽ വർധന. 2024-ൽ ആദ്യമായി വീട് വാങ്ങിയവരുടെ വ്യക്തിഗത അല്ലെങ്കിൽ സംയുക്ത…

14 hours ago

അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്

ഡബ്ലിൻ : അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്. വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോസ്റ്റാറ്റിറ്റി ക്സിലാണ് എയ്ഞ്ചൽ…

16 hours ago

അയർലണ്ടിൽ നഴ്സിങ് നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധം; നഴ്സിങ്, മിഡ്‌വൈഫറി തസ്തികകളിൽ 2,900-ലധികം ഒഴിവ്

അയർലണ്ടിലെ ആരോഗ്യ മേഖലയിലെ നിയമന നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്സിങ് ഡയറക്ടർമാർ. പുതിയ നിയമന നിയന്ത്രണങ്ങൾ സുരക്ഷിതമായ ആരോഗ്യപരിചരണത്തെ ബാധിക്കുമെന്നും…

17 hours ago

ജെയിംസ് ബോണ്ടായി ഇനി റോബർട്ട് പാറ്റിൻസൺ.! 007ന്റെ പുതിയ മുഖത്തെ പ്രഖ്യാപിച്ച് ആമസോൺ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…

23 hours ago