ന്യൂഡല്‍ഹി: കരസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാജ്യ പ്രതിരോധത്തിന് വേണ്ടി സദാ സന്നദ്ധരായി ഇരിക്കാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചു. അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ടെക്‌നോളജികള്‍ എന്നിവ നല്‍കിക്കൊണ്ട് ഇന്ത്യന്‍ കരസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രതിരോധമന്ത്രാലയം സദാ സന്നദ്ധനായിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു. കരസേന കമാന്‍ഡര്‍മാരുടെ ചതുര്‍ദിന സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തിയത്.
ഇപ്പോള്‍ ഇന്ത്യന്‍ കരസേന നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തെ അതെ അദ്ദേഹം പ്രശംസിക്കുകയും പ്രവര്‍ത്തനം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഉടന്‍ കൈക്കൊള്ളണമെന്നും പ്രസ്താവിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യക്ക് പലരീതിയിലുള്ള സുരക്ഷയ്ക്കും പരമാധികാരത്തിന് നേരെ ഉണ്ടായ അതിക്രമങ്ങളെയും വെല്ലുവിളികളെയും ഇന്ത്യന്‍ സേനകള്‍ വിജയകരമായി തരണം ചെയ്തു എന്നും അദ്ദേഹം വെളിപ്പെടുത്തി .
ഇന്ത്യന്‍ സുരക്ഷാ മേഖലയ്ക്ക് വേണ്ടെന്ന എല്ലാവിധ സൗകര്യങ്ങളും പ്രതിരോധമന്ത്രാലയം ചെയ്തു കൊടുക്കുമെന്നും ജമ്മുകാശ്മീരിലെ ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പോരാട്ടങ്ങളെ കുറിച്ചും അതില്‍ അതില്‍ ഇന്ത്യന്‍ സേന കാണിച്ച പ്രവര്‍ത്തന സന്നദ്ധതയെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…